രാജ്യത്തെ രണ്ടാമത്തെ വലിയ റിഫൈനറും ഇന്ധന ചില്ലറവ്യാപാരിയുമായ ഭാരത് പെട്രോളിയം കോർപ്പറേഷനിലെ ഓഹരികൾ വിദേശ എണ്ണ കമ്പനിയ്ക്ക് വിൽക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ആഭ്യന്തര ഇന്ധന ചില്ലറവിൽപ്പനയിൽ ബഹുരാഷ്ട്ര കമ്പനികളെ ആകർഷിക്കാനും മത്സരം വർദ്ധിപ്പിക്കാനുമാണ് സർക്കാരിന്റെ തീരുമാനമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നുള്ള വിവരം.
കമ്പനിയിലെ ഭൂരിപക്ഷ ഓഹരി വിൽക്കാനുള്ള സർക്കാറിന്റെ പദ്ധതിയെക്കുറിച്ച് സെപ്റ്റംബർ 2 ന് ബിസിനസ് സ്റ്റാൻഡേർഡ് പത്രം റിപ്പോർട്ട് ചെയ്തിരുന്നു. ബിപിസിഎല്ലിലെ 53.3% ഓഹരികൾ വിൽക്കാനാണ് പദ്ധതി. നടപ്പ് സാമ്പത്തിക വർഷത്തിൽ 1.05 ട്രില്യൺ രൂപ (14.8 ബില്യൺ ഡോളർ) സമാഹരിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാർ ലക്ഷ്യമിടുന്നത്.

ജിഡിപിയുടെ 3.3% എന്ന സർക്കാരിന്റെ ബജറ്റ് വിടവ് ലക്ഷ്യം അപകടത്തിലാണ്. വളർച്ചാ മാന്ദ്യവും മന്ദഗതിയിലുള്ള വരുമാന ശേഖരണവും കാരണം അടിസ്ഥാന സൗകര്യങ്ങൾക്കും ക്ഷേമപദ്ധതികൾക്കുമായി ചെലവഴിക്കാനുള്ള സർക്കാരിന്റെ പദ്ധതികളും പരിമിതപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഭാരത് പെട്രോളിയത്തിന്റെ ഓഹരികൾ വിൽക്കുന്നതിലൂടെ സർക്കാരിന്റെ ലക്ഷ്യത്തിന്റെ 40% ത്തിൽ കൂടുതൽ നേടാൻ സാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഭാരത് പെട്രോളിയത്തിന്റെ ഓഹരികൾ 7.1 ശതമാനം നേട്ടമുണ്ടാക്കി, 411.55 രൂപ എന്ന ഏറ്റവും ഉയർന്ന നിരക്കിലെത്തിയിട്ടുണ്ട്. ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണെന്നും തീരുമാനമെടുക്കാൻ എത്ര സമയമെടുക്കുമെന്നും സർക്കാർ എന്ത് തീരുമാനം എടുക്കുമെന്നും വ്യക്തമല്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ബിപിസിഎൽ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിന് ആദ്യം പാർലമെന്റിന്റെ അംഗീകാരം വേണം. സൗദി അരാംകോ ഇന്ത്യയിലെ ശുദ്ധീകരണ ഇടപാടുകൾ ലക്ഷ്യമിടുന്ന വിദേശ കമ്പനിയാണ്. അതേസമയം റഷ്യയുടെ റോസ്നെഫ്റ്റ് പിജെഎസ്സി ഇതിനകം എണ്ണ ശുദ്ധീകരണത്തിലും ഇന്ധന വിപണനത്തിലും നിക്ഷേപം നടത്തി കഴിഞ്ഞു. ടോട്ടൽ എസ്‌എ, ഷെൽ, ബിപി പിഎൽസി എന്നിവയും ഇന്ത്യയിൽ ഇന്ധന ചില്ലറ വിൽപ്പനയിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 2040 ഓടെ ഊർജ്ജ ആവശ്യകത ഇരട്ടിയിലധികമാകുമെന്നാണ് അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയുടെ പ്രതീക്ഷ.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
