ഇന്ത്യയിലെ റൈഡ്-ഷെയർ ക്യാബ് സേവനങ്ങളുടെ ഉപഭോക്താക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കുതിച്ചുയരുന്ന നിരക്കാണ്. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ഉടൻ സർക്കാർ ഇടപെടുമെന്ന് സൂചന. കുത്തനെയുള്ള നിരക്ക് വർദ്ധിപ്പിക്കലിന് നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് സർക്കാരിന്റെ തീരുമാനം. ഡിമാൻഡ് കൂടുതലുള്ള സമയങ്ങളിൽ അടിസ്ഥാന നിരക്കിന്റെ മൂന്നിരട്ടി വരെ മാത്രം നിരക്ക് ഈടാക്കാൻ കേന്ദ്രം ക്യാബുകളെ അനുവദിക്കുമെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ടിൽ പറയുന്നത്.
ഊബർ, ഒല തുടങ്ങിയ സേവനങ്ങൾ നിയന്ത്രിക്കുന്നതിന് സർക്കാരിന് ശരിയായ നിയന്ത്രണ സംവിധാനങ്ങളില്ല. ഈ സേവനങ്ങൾ പ്രവർത്തിക്കുന്ന രീതി നിയന്ത്രിക്കുന്നതിന് നിയമനിർമ്മാണം നടത്തണമെന്ന് വിവിധ ഉപഭോക്തൃ താൽപ്പര്യ ഗ്രൂപ്പുകളിൽ നിന്ന് ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്. ഈ അഭ്യർത്ഥന പ്രകാരം സർക്കാർ ഇപ്പോൾ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം.

ആപ്ലിക്കേഷൻ അധിഷ്ഠിത ക്യാബ് സർവീസ് ഓപ്പറേറ്റർമാർക്കായി 2016ൽ ചില മാർഗ നിർദേശങ്ങൾ തയ്യാറാക്കിയിരുന്നു. ഇതനുസരിച്ച് ടാക്സികൾക്കായി 4 വ്യത്യസ്ത തരം ലൈസൻസുകൾ നിർദ്ദേശിക്കുകയും സംസ്ഥാന ഗതാഗത വകുപ്പിന് അഗ്രിഗേറ്റർമാർക്കും റേഡിയോ ടാക്സി ഓപ്പറേറ്റർമാർക്കും ലൈസൻസ് നൽകാമെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. കൂടാതെ മിനിമം പരമാവധി നിരക്ക് നിശ്ചയിക്കാൻ സംസ്ഥാന സർക്കാരിന് അധികാരം നൽകുകയും ചെയ്തു.
അടുത്തിടെ നടപ്പിലാക്കിയ മോട്ടോർ വെഹിക്കിൾസ് ആക്ട് പ്രകാരം ആദ്യമായി ക്യാബ് അഗ്രഗേറ്റർമാരെ ഡിജിറ്റൽ ഇടനിലക്കാരായി അംഗീകരിച്ചു. അതത് സംസ്ഥാനങ്ങളിൽ നിയമങ്ങൾ നടപ്പാക്കുമ്പോൾ ആവശ്യമായ മാറ്റങ്ങൾ വരുത്താനും സംസ്ഥാനങ്ങളെ അനുവദിക്കും. കർണാടക പോലുള്ള ചില സംസ്ഥാനങ്ങൾ ഇതിനകം തന്നെ ക്യാബ് അഗ്രിഗേറ്റർമാർക്കായി ചട്ടങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ക്യാബ് സേവനങ്ങൾക്ക് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാവുന്ന ഏറ്റവും കുറഞ്ഞതും കൂടിയതുമായ നിരക്കുകൾ കർണാടക സർക്കാരാണ് നിശ്ചയിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
