ബാങ്ക് ഇടപാടുകൾ വേ​ഗം നടത്തിക്കൊള്ളൂ, ഈ മാസം 2 ദിവസം പണിമുടക്ക്, തുടർച്ചയായി 4 ദിവസം അവധി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ മാസം ധനമന്ത്രി നിർമ്മല സീതാരാമൻ 10 പ്രമുഖ പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ചതിൽ പ്രതിഷേധിച്ച് നാല് ബാങ്ക് യൂണിയനുകൾ സെപ്റ്റംബർ 25 അർദ്ധരാത്രി മുതൽ സെപ്റ്റംബർ 27 വരെ രണ്ട് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചു. അഖിലേന്ത്യാ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ, ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ, ഇന്ത്യൻ നാഷണൽ ബാങ്ക് ഓഫീസേഴ്സ് കോൺഗ്രസ്, നാഷണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് ഓഫീസേഴ്സ് എന്നീ യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

 

അവധി ദിനങ്ങൾ

അവധി ദിനങ്ങൾ

നിലവിലെ റിസർവ് ബാങ്ക് നിയമങ്ങൾ അനുസരിച്ച്, ബാങ്കുകൾക്ക് മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ പൊതു അവധിയാണ്. അതിനാൽ പണിമുടക്കിനെ തുടർന്നുള്ള ദിവസമായ സെപ്റ്റംബർ 28നും ബാങ്കുകൾ തുറക്കില്ല. കാരണം സെപ്റ്റംബറിലെ നാലാമത്തെ ശനിയാഴ്ചയാണ് ഇത്. അതുകൊണ്ട് തന്നെ ബാങ്കിംഗ് സേവനങ്ങൾക്ക് തുടർച്ചയായ നാല് ദിവസത്തെ ഇടവേള നൽകുന്നത്.

ഇടപാടുകൾ മുടങ്ങും

ഇടപാടുകൾ മുടങ്ങും

തൽഫലമായി, നിങ്ങൾക്ക് നാല് ദിവസത്തേക്ക് നിക്ഷേപവും പിൻവലിക്കലുകളും നടത്താൻ കഴിയില്ല, കൂടാതെ ചെക്കുകൾ മാറാനും ഈ ദിവസങ്ങളിൽ സാധിക്കില്ല. രണ്ട് ദിവസത്തെ ബാങ്ക് പണിമുടക്കും അതിനെ തുടർന്നുള്ള അവധി ദിനങ്ങളും ചെക്ക് ക്ലിയറൻസുകൾ, ഡിഡി / പി‌ഒ ഇഷ്യു, ക്യാഷ് ഡെപ്പോസിറ്റ് / പിൻവലിക്കൽ, ബാങ്ക് ശാഖകളിലും എടിഎമ്മുകളിലും ലഭിക്കുന്ന മറ്റ് സേവനങ്ങൾ എന്നിവയെ ബാധിക്കും. ഉപഭോക്താക്കൾ ബാങ്ക് പണിമുടക്കിന് മുമ്പായി മതിയായ പണം നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്യുന്നതാകും നല്ലത്.

ബാങ്ക് ലയനം: ബാങ്കുകൾ അടച്ചു പൂട്ടില്ല, ജീവനക്കാർക്ക് ജോലിയും പോകില്ല

നെറ്റ്ബാങ്കിംഗ്, ഫോൺ ബാങ്കിംഗ്

നെറ്റ്ബാങ്കിംഗ്, ഫോൺ ബാങ്കിംഗ്

നെറ്റ്ബാങ്കിംഗ്, ഫോൺ ബാങ്കിംഗ് സേവനങ്ങളെ പണിമുടക്ക് ബാധിക്കില്ല. അത്യാവശ്യമായ ഇടപാടുകൾ നെറ്റ് ബാങ്കിം​ഗ്, ഫോൺ ബാങ്കിം​ഗ് സംവിധാനം വഴി നടത്താവുന്നതാണ്. ഇന്റർ-ബാങ്കിംഗ്, ഓൺലൈൻ ആർ‌ടി‌ജി‌എസ് / നെഫ്റ്റ് / ഐ‌എം‌പി‌എസ് / യു‌പി‌ഐ കൈമാറ്റങ്ങൾ പണിമുടക്കിനെ ബാധിക്കാൻ സാധ്യതയില്ലാത്തതിനാൽ ആളുകൾ ഇത്തരം ഇടപാടുകൾക്ക് മുൻ​ഗണന നൽകുന്നതാകും ഉത്തമം.

നിങ്ങൾക്ക് ഈ ബാങ്കുകളിൽ അക്കൗണ്ടുണ്ടോ? ലയനം പണി തരുമോ? ഉടൻ ചെയ്യേണ്ടത് എന്ത്?

ലയനങ്ങൾ

ലയനങ്ങൾ

2017 മുതൽ സമാനമായ രണ്ട് ലയനങ്ങൾ നടത്തിയിരുന്നു. ആദ്യത്തേത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ബി‌ഐ) 5 അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും എസ്‌ബി‌ഐയിൽ ലയിപ്പിക്കുകയായിരുന്നു. മറ്റൊന്ന് ബാങ്ക് ഓഫ് ബറോഡയെ വിജയ ബാങ്ക്, ദേനാ ബാങ്ക് എന്നിവയുമായി ലയിപ്പിച്ചു. തുടർന്നാണ് കഴിഞ്ഞ ദിവസം 10 ബാങ്കുകളെ ലയിപ്പിക്കുന്നതിനുള്ള പ്രഖ്യാപനം ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയത്. ഇതിൽ പ്രതിഷേധിച്ചാണ് ബാങ്ക് യൂണിയനുകളുടെ പണിമുടക്ക്.

ഒന്നിലധികം അക്കൗണ്ടുകളില്‍ നിന്നായി പണം പിന്‍വലിച്ചാലും ഇനി കുടുങ്ങും

malayalam.goodreturns.in

English summary

ബാങ്ക് ഇടപാടുകൾ വേ​ഗം നടത്തിക്കൊള്ളൂ, ഈ മാസം 2 ദിവസം പണിമുടക്ക്, തുടർച്ചയായി 4 ദിവസം അവധി

Two-day strike from midnight September 25 to 27, protest agaisnt the merger of 10 major public sector banks. Read in malayalam.
Story first published: Tuesday, September 17, 2019, 10:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X