ഇന്ത്യയിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വില തിങ്കളാഴ്ച കുത്തനെ ഉയർന്നെങ്കിലും ഇന്ന് വില വീണ്ടും ഇടിഞ്ഞു. എംസിഎക്സിൽ സ്വർണ്ണ ഒക്ടോബർ ഫ്യൂച്ചേഴ്സ് 10 ഗ്രാമിന് 0.24 ശതമാനം ഇടിഞ്ഞ് 38,088 രൂപയിലെത്തി. തിങ്കളാഴ്ച വില 1.7 ശതമാനം ഉയർന്നിരുന്നു. തിങ്കളാഴ്ചത്തെ 3 ശതമാനം വില വർധനവിന് ശേഷം എംസിഎക്‌സിൽ വെള്ളി വിലയും 0.40 ശതമാനം ഇടിഞ്ഞ് 47,040 രൂപയിലെത്തി.
ആഗോള വിപണി
ആഗോള വിപണിയിലും സമാനമായ പ്രവണതയാണ് കാണുന്നത്. ആഗോള വിപണിയിൽ സ്വർണം ഇന്ന് ഔൺസിന് 1,498.13 ഡോളറിലെത്തി. സൗദി അരാകോയ്ക്ക് നേരെയുള്ള ഡ്രോൺ ആക്രമണത്തെ തുടർന്ന് മിഡിൽ ഈസ്റ്റിൽ പിരിമുറുക്കം വർദ്ധിച്ചതും നിക്ഷേപകരെ സുരക്ഷിത താവളത്തിലേക്ക് നീങ്ങാൻ പ്രേരിപ്പിച്ചതുമാണ് തിങ്കളാഴ്ച സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഉയരാൻ കാരണം. രാഷ്‌ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വത്തിൽ സ്വർണത്തെയാണ് നിക്ഷേപകർ സുരക്ഷിത നിക്ഷേപമായി കാണുന്നത്.
യുഎസ് ഫെഡറൽ റിസർവ്
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയുന്നതും സ്വർണത്തിന്റെ ഇറക്കുമതി വില വർദ്ധിപ്പിക്കാൻ കാരണമായി. യുഎസ് ഫെഡറൽ റിസർവ്, ബാങ്ക് ഓഫ് ജപ്പാൻ എന്നിവിടങ്ങളിലെ നയ തീരുമാനങ്ങൾക്കായാണ് ഇനി സ്വർണ്ണ വ്യാപാരികൾ കാത്തിരിക്കുന്നത്. കുറഞ്ഞ യുഎസ് പലിശനിരക്ക് ബോണ്ട് വരുമാനത്തിലും ഡോളറിലും സമ്മർദ്ദം ചെലുത്തും. ഇത് പലിശരഹിത വരുമാനമായ സ്വർണ്ണത്തിന്റെ ആകർഷണം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. യുഎസ് ഫെഡറൽ റിസർവിൽ ബുധനാഴ്ച പലിശനിരക്ക് കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രൂപയുടെ മൂല്യം
ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യ പോലുള്ള വികസ്വര വിപണികൾക്ക് എണ്ണ വിലയിലുണ്ടായ വർധനവ് തിരിച്ചടിയാണ്. സൗദി ഡ്രോൺ ആക്രമണത്തെത്തുടർന്ന് ക്രൂഡ് വില ഉയർന്നത് ഇന്ത്യയുടെ കറന്റ് അക്കൗണ്ടിലും ധനക്കമ്മിയിലും സമ്മർദ്ദം ചെലുത്തുമെന്ന ആശങ്കയെ തുടർന്ന് തിങ്കളാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 68 പൈസ ഇടിഞ്ഞ് 71.60 ലെത്തിയിരുന്നു.
കേരളത്തിലെ വില
സംസ്ഥാനത്ത ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലത്തെ അതേ വിലയായ പവന് 28080 രൂപയ്ക്കാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ വില 29120 രൂപയായിരുന്നു. സെപ്റ്റംബർ നാലിനാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില 27760 രൂപയാണ്.
ആവശ്യക്കാർ കുറഞ്ഞു
ഈ വർഷം ഇതുവരെ ഇന്ത്യയിൽ 20 ശതമാനത്തിലധികം ഉയർന്ന സ്വർണ്ണ വില ആഭ്യന്തര ആഭരണങ്ങളുടെ ആവശ്യകതയെ തന്നെ കാര്യമായി ബാധിച്ചു. എന്നാൽ പഴയ സ്വർണാഭരണങ്ങളുടെ വിൽപ്പന കഴിഞ്ഞ ഏതാനും മാസങ്ങളായി കുത്തനെ ഉയർന്നിട്ടുണ്ട്. വരാനിരിക്കുന്ന ഉത്സവ സീസൺ സ്വർണാഭരണങ്ങളുടെ ആവശ്യം വർദ്ധിപ്പിക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
malayalam.goodreturns.in
More From GoodReturns

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമെത്ര? അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
