സ്വർണത്തിന് തുടർച്ചയായ രണ്ടാം ദിവസവും വില ഇടിവ്. ആഗോള എണ്ണവിലയിലുണ്ടായ ഇടിവിനെ തുടർന്ന് ഇന്ത്യൻ വിപണിയിൽ രണ്ടാം ദിവസവും സ്വർണ വില ഇടിഞ്ഞു. എംസിഎക്‌സിൽ ഒക്ടോബർ സ്വർണ്ണ ഫ്യൂച്ചർ വില 10 ഗ്രാമിന് 0.25 ശതമാനം ഇടിഞ്ഞ് 37,920 ഡോളറിലെത്തി. രണ്ട് ദിവസത്തെ ഇടിവിനെ തുടർന്ന് സ്വർണ വില ഈ മാസം ആദ്യം രേഖപ്പെടുത്തിയ 39,885 രൂപയേക്കാൾ 2,000 രൂപ കുറവിലാണ് വ്യാപാരം നടക്കുന്നത്.
കേരളത്തിലെ സ്വർണ വില
കേരളത്തിലും ഇന്ന് സ്വർണ വില കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 28000 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 3500 രൂപയാണ് വില. ആഗോള വിപണിയിലുണ്ടായ വിലക്കുറവാണ് കേരളത്തിലും അനുഭവപ്പെടുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വില സെപ്റ്റംബർ നാലിന് രേഖപ്പെടുത്തിയ 29120 രൂപയാണ്.
വെള്ളി വില
സ്വർണ്ണത്തിൽ ഇടിവുണ്ടായതിനെ തുടർന്ന് എംസിഎക്‌സിൽ വെള്ളി വിലയിലും ഇടിവുണ്ടായി. വെള്ളി വില 0.6 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 47,075 രൂപയിലെത്തി. ഈ മാസം ആദ്യം വെള്ളിയ്ക്ക് 51,489 രൂപ വരെയെത്തിയിരുന്നു. റെക്കോർഡ് ഉയരത്തിൽ നിന്ന് ഇപ്പോൾ കിലോയ്ക്ക് 4,400 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
ആഗോള വിപണി
ആഗോള വിപണിയിൽ ഇന്ന് സ്വർണ വിലയിൽ കാര്യമായ മാറ്റങ്ങളില്ല. ഔൺസിന് 1,500 ഡോളറിനേക്കാൾ നേരിയ വർധനവ് മാത്രമാണുള്ളത്. യുഎസ് ഫെഡറൽ റിസർവിന്റെ നയ പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് നിക്ഷേപകർ. ഇന്ന് ഫെഡറൽ റിസർവ് പലിശ നിരക്ക് 25 ബേസിസ്
പോയിന്റ് കുറയ്ക്കുമെന്നാണ് വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നത്. സ്വർണം ഔൺസിന് 1,502.26 ഡോളറാണ് ഇന്നത്തെ ആഗോള വില. വെള്ളി വില 0.4 ശതമാനം ഇടിഞ്ഞ് 17.93 ഡോളറിലെത്തി.
എണ്ണ വില
സൗദിയിലെ ഡ്രോൺ ആക്രമണത്തിന് ശേഷം ക്രൂഡ് സംസ്ക്കരണ ശേഷി 41 ശതമാനം പുനരുജ്ജീവിപ്പിച്ചതായി സൗദി അരാംകോ വ്യക്തമാക്കിയതിനെ തുടർന്ന് ബ്രെൻറ് ഫ്യൂച്ചേഴ്സ്, 64 ഡോളറായി കുറഞ്ഞു. ഡ്രോൺ ആക്രമണത്തെ തുടർന്ന് ഈ ആഴ്ച ആദ്യം ബാരലിന് 72 ഡോളറായി വില ഉയർന്നിരുന്നു.
ഇറക്കുമതിയിൽ ഇടിവ്
യുഎസ് ഡോളറിനെതിരായ രൂപയുടെ മൂല്യത്തകർച്ച, ഇറക്കുമതി തീരുവയിലെ വർധനവ്, ആഗോള വില വർദ്ധനവ് എന്നിവ ആഭ്യന്തര വിപണിയിൽ സ്വർണ വില റെക്കോർഡ് ഉയർച്ചയിൽ എത്തിച്ചു. ഇന്ത്യയിൽ ഈ വർഷം ഇതുവരെ സ്വർണ വില 20% ഉയർന്നു. എന്നാൽ കുത്തനെയുള്ള വിലക്കയറ്റം ആഭരണങ്ങളുടെ ആഭ്യന്തര ആവശ്യകതയെ ദോഷകരമായി ബാധിച്ചു.ഇതിനെ തുടർന്ന് ഇന്ത്യയിൽ സ്വർണ്ണ ഇറക്കുമതി 60 ശതമാനത്തിലധികമാണ് ഇടിഞ്ഞത്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications