ഓൺലൈൻ ഉപഭോക്താക്കൾ കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വാങ്ങാൻ കിടിലൻ അവസരം. ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ സെയിലിൽ സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ക്യാമറകൾ, വീട്ടുപകരണങ്ങൾ, ടിവി, അടുക്കള ഉൽപ്പന്നങ്ങൾ, ഫാഷൻ തുടങ്ങിയവയ്ക്ക് വമ്പൻ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള ഏറ്റവും പുതിയ സ്മാർട്ട്‌ഫോണുകൾക്ക് 40% വരെ കിഴിവ് ലഭിക്കും. ഗാർഹിക ഉപകരണങ്ങൾക്കും ടിവികൾക്കും 75% വരെ കിഴിവും ലഭിക്കുമെന്ന് ആമസോൺ അറിയിച്ചു.
ആരംഭിക്കുന്നത് എന്ന്?
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെപ്റ്റംബർ 29 അർദ്ധരാത്രി ആരംഭിച്ച് ഒക്ടോബർ 4 ന് രാത്രി 11:59ന് അവസാനിക്കും. പ്രൈം അംഗങ്ങൾക്ക് സെപ്റ്റംബർ 28 ന് ഉച്ചയ്ക്ക് 12 മുതൽ എക്‌സ്‌ക്ലൂസീവ് ആക്‌സസ് ലഭിക്കും. വിൽപ്പന സമയത്ത്, ഉപയോക്താക്കൾക്ക് എസ്‌ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ 10% തൽക്ഷണ കിഴിവ് ലഭിക്കും. ആമസോണിലെ ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിംഗ് ഉപയോഗിക്കുന്നവർക്ക് 2,500 രൂപ വരെ ക്യാഷ്ബാക്കും ലഭിക്കും.
സ്മാർട്ട്ഫോൺ ഓഫറുകൾ
മുമ്പ് സൂചിപ്പിച്ചതുപോലെ, ഏറ്റവും പുതിയ സ്മാർട്ട്‌ഫോണുകൾക്ക് ഓഫർ വിൽപ്പന സമയത്ത് 40% കിഴിവ് ലഭിക്കും. അധിക ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ഓഫറുകൾ, നോ കോസ്റ്റ് ഇഎംഐകൾ, സൗജന്യ സ്ക്രീൻ മാറ്റിസ്ഥാപിക്കൽ, ഗ്യാരണ്ടീഡ് എക്സ്ചേഞ്ച് പ്രൈസ് ഓഫറുകൾ എന്നിവയും ലഭ്യമാണ്. വൺപ്ലസ്, സാംസങ്, വിവോ തുടങ്ങി നിരവധി മുൻനിര ബ്രാൻഡുകളുടെ 15 പുതിയ സ്മാർട്ട്‌ഫോണുകളും ലോഞ്ചും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിൽ നടത്തും.
എക്കാലത്തെയും കുറഞ്ഞ വില
സാംസങ്, വൺപ്ലസ്, ഷവോമി, ഒപ്പോ, വിവോ എന്നിവയുടെ നൂറിലധികം സ്മാർട്ട്‌ഫോണുകൾ 'എക്കാലത്തെയും കുറഞ്ഞ' വിലയിൽ ലഭ്യമാകുമെന്ന് ആമസോൺ അറിയിച്ചു. 6,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറുകളും സ്മാർട്ട്‌ഫോണുകൾക്ക് ലഭ്യമാണ്. മൊബൈൽ കേസുകൾ, കവറുകൾ, പവർ ബാങ്കുകൾ തുടങ്ങിയ സ്മാർട്ട്‌ഫോൺ ആക്‌സസറികൾ വെറും 69 രൂപയ്ക്ക് മുതൽ ലഭിക്കും. ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകൾക്ക് 70% വരെ കിഴിവ് ലഭിക്കും.
സ്മാർട്ട് ടിവി
സൗജന്യ ഡെലിവറി, നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവയ്ക്കൊപ്പം 75 ശതമാനം വരെ കിഴിവോടെയാകും ടിവികളും മറ്റും ലഭിക്കുക. പ്രീമിയം ലാപ്ടോപ്പുകൾക്ക് 40,000 രൂപ വരെ കിഴിവ് ലഭിക്കും കൂടാതെ 12 മാസം വരെ നോ കോസ്റ്റ് ഇഎംഐയും ലഭിക്കുമെന്ന് ആമസോൺ അറിയിച്ചു.
malayalam.goodreturns.in
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications