സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വിലയിൽ ഇടിവ്. പവന് 240 രൂപ കുറഞ്ഞ് 27760 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3470 രൂപയാണ് വില. സെപ്റ്റംബർ നാലിന് സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയായ 29120 രൂപ രേഖപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് വില കുത്തനെ താഴേയ്ക്ക് പോവുകയായിരുന്നു.
ആഭ്യന്തര വിപണി
ഇന്ത്യയിൽ ഇന്നും സ്വർണ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. തുടർച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയിൽ സ്വർണ വില കുറയുന്നത്. എംസിഎക്‌സിൽ ഒക്ടോബർ സ്വർണ്ണ ഫ്യൂച്ചർ വില 0.66 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 37,600 രൂപയിലെത്തി. മൂന്ന് ദിവസത്തെ നഷ്ടത്തിന് ശേഷം, സ്വർണ വില റെക്കോർഡ് വിലയായ 39,885 രൂപയിൽ നിന്ന് 2,300 രൂപ കുറവാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്.
വെള്ളി വില
വെള്ളിക്ക് ഇന്ന് കൂടുതൽ നഷ്ടം നേരിട്ടു. എംസിഎക്‌സിൽ വില 0.81 ശതമാനം കുറഞ്ഞ് കിലോയ്ക്ക് 46,215 രൂപയിലെത്തി. ഈ മാസം ആദ്യം രേഖപ്പെടുത്തി കിലോയ്ക്ക് 51,489 രൂപയിൽ നിന്ന് 5,000 രൂപയുടെ കുറവിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. ഈ മാസം ആദ്യം റെക്കോർഡ് ഉയരത്തിലെത്തിയതിനുശേഷമാണ് ഇന്ത്യയിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ താഴേയ്ക്ക് പോകുന്നത്.
ആഗോള വിപണി
ആഗോള വിപണിയിൽ സ്വർണ വില ഇന്ന് ഔൺസിന് നേരിയ ഇടിവ് രേഖപ്പെടുത്തി 1,492.15 ഡോളറിലെത്തി. ആഗോളതലത്തിൽ യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം വളർച്ചയെ മന്ദഗതിയിലാക്കുമെന്ന ആശങ്കയെത്തുടർന്ന് സ്വർണ വില ഈ മാസം ആദ്യം ആറ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയർന്നിരുന്നു. എന്നാൽ യുഎസും ചൈനയും അടുത്ത മാസം നടക്കുന്ന ഉന്നതതല ചർച്ചകൾക്ക് മുന്നോടിയായി സ്വർണ വില കുത്തനെ കുറയുകയായിരുന്നു.
എണ്ണ വിലയും സ്വർണവും
കഴിഞ്ഞ രണ്ട് ദിവസമായി എണ്ണ വില കുത്തനെ ഇടിഞ്ഞു. നഷ്ടപ്പെട്ട ഉൽപാദനം മാസാവസാനത്തോടെ പുനസ്ഥാപിക്കുമെന്ന് സൗദി അറേബ്യയിലെ ഊർജ്ജ മന്ത്രി വ്യക്തമാക്കിയതിനെ തുടർന്നാണിത്. ഇത് സ്വർണ വിലയിലെയും ഇടിവിന് കാരണമായി. ഉയർന്ന വിലയെ തുടർന്ന് ഈ മാസം ആദ്യം ഇന്ത്യയിലേക്കുള്ള സ്വർണ്ണ ഇറക്കുമതി കുത്തനെ ഇടിഞ്ഞിരുന്നു. എന്നാൽ വില കുറയുന്നതോടെ വീണ്ടും ഇറക്കുമതി വർദ്ധിപ്പിക്കാനാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
malayalam.goodreturns.in
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications