സംസ്ഥാനത്ത് ഇന്നും പെട്രോൾ, ഡീസൽ വില കുതിച്ചുയർന്നു. പെട്രോളിന് 29 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. പെട്രോൾ ലിറ്ററിന് 76.112 രൂപയും ഡീസൽ ലിറ്ററിന് 71.057 രൂപയുമാണ് ഇന്നത്തെ നിരക്ക്. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതിന് തുടർന്നാണ് ആഭ്യന്തര വിപണിയിലും പെട്രോൾ, ഡീസൽ വില വർദ്ധിക്കുന്നത്.
തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 76.11 രൂപയിലും ഡീസൽ ലിറ്ററിന് 71.06 രൂപയിലുമാണ് ഇന്നത്തെ നിരക്ക് കൊച്ചിയിൽ പെട്രോള്‍ ലിറ്ററിന് 74.78 രൂപയിലും ഡീസൽ 69.71 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കോഴിക്കോട് പെട്രോൾ ലിറ്ററിന് 75.11 രൂപയും ഡീസൽ ലിറ്ററിന് 70.04 രൂപയുമാണ് നിരക്ക്.

തുടർച്ചയായ മൂന്നാം ദിവസമാണ് രാജ്യത്ത് ഇന്ധന വില ഉയരുന്നത്. ഡൽഹിയിലും മുംബൈയിലും പെട്രോളിന്റെ വില ലിറ്ററിന് 29 പൈസ വീതമാണ് ഉയർത്തിയത്. ഡീസൽ നിരക്ക് ഡൽഹിയിൽ 19 പൈസയും മുംബൈയിൽ 20 പൈസയും ഉയർന്നു. ഡൽഹിയിൽ വ്യാഴാഴ്ച പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 72.71 രൂപയും ലിറ്ററിന് 66.01 രൂപയുമാണ്. കഴിഞ്ഞ ദിവസം ലിറ്ററിന് 72.42 രൂപയും ലിറ്ററിന് 65.82 രൂപയുമായിരുന്നു നിരക്ക്. മുംബൈയിലെ പെട്രോൾ, ഡീസൽ നിരക്ക് യഥാക്രമം 78.39 രൂപയായും ലിറ്ററിന് 69.24 രൂപയായും പരിഷ്കരിച്ചു.
ക്രൂഡ് ഓയിൽ വില ബുധനാഴ്ച രണ്ട് ശതമാനം കുറഞ്ഞിരുന്നു. സൗദി അരാംകോ ആക്രമണത്തെ തുടർന്ന് വില കുതിച്ചുയർന്നിരുന്നെങ്കിലും ഉൽപാദനം വേഗത്തിൽ പുനസ്ഥാപിക്കുമെന്ന് സൗദി അറേബ്യ അറിയിച്ചതിനെത്തുടർന്ന് കഴിഞ്ഞ ദിവസം വില വീണ്ടും കുറഞ്ഞു. ക്രൂഡ് ഓയിലിന്റെ ആഗോള മാനദണ്ഡമായ ബ്രെൻറ് ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് 95 സെൻറ് അഥവാ 1.5 ശതമാനം ഇടിഞ്ഞ് ബാരലിന് 63.60 ഡോളറിലെത്തി.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
