യുഎസ് ഫെഡറൽ റിസർവ് ഈ വർഷം രണ്ടാം തവണയും പലിശനിരക്കിൽ കാൽ ശതമാനം കുറച്ചു. എന്നാൽ അടുത്ത ഫെഡറൽ റിസർവ് മീറ്റിംഗിൽ എന്ത് സംഭവിക്കാം എന്നതിനെക്കുറിച്ച് സമ്മിശ്ര സൂചനകളാണ് നൽകിയിരിക്കുന്നത്. 7-3 വോട്ടിനാണ് വായ്പ പലിശ നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചത്. ഫെഡറേഷന്റെ നയ ക്രമീകരണ സമിതി നിലവിലുള്ള ആഗോള അപകടസാധ്യതകളെ അംഗീകരിക്കുകയും ബിസിനസ് നിക്ഷേപവും കയറ്റുമതിയും സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്തു.
നിരക്ക് കുറച്ചത് ഇന്ത്യൻ ഇക്വിറ്റികളിലേക്കും ഡെറ്റ് ഫണ്ടിലേയ്ക്കും കൂടുതൽ ഫണ്ട് പ്രവാഹത്തിന് കാരണമാകുമെന്നതിനാൽ ഇന്ത്യൻ വിപണിക്ക് ആശ്വാസപ്രദമാകുമെന്ന് മാർക്കറ്റ് വിദഗ്ധർ പറയുന്നു. നിരക്ക് കുറയ്ക്കൽ വഴി രൂപയുടെ മൂല്യത്തിലുള്ള ഇടിവിന് പരിഹാരമാകുമെന്നും അതേസമയം, എഫ്പിഐകളിൽ നിന്നുള്ള ഒഴുക്ക് കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് കൊട്ടക് സെക്യൂരിറ്റീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. നിരക്കുകൾ നിർണ്ണയിക്കാൻ ഇന്ത്യൻ സെൻട്രൽ ബാങ്കിന് സൂചനകൾ നൽകുമെന്നതാണ് ഫെഡറൽ റിസർവ് പലിശ കുറയ്ക്കലിന്റെ മറ്റൊരു നേട്ടം.

അമേരിക്കൻ സമ്പദ്‌വ്യവസ്ഥ "മിതമായ" നിരക്കിൽ വളരുകയാണെന്നും എന്നാൽ തൊഴിൽ വിപണി ശക്തമായ മുന്നേറ്റം കൈവരിക്കുന്നുണ്ടെന്നും ഫെഡറൽ നയ പ്രസ്താവനയിൽ പറഞ്ഞു. ആഗോള സംഭവവികാസങ്ങളുടെ പ്രത്യാഘാതങ്ങളുടെ വെളിച്ചത്തിലാണ് നിരക്ക് കുറയ്ക്കുന്നതെന്നും പ്രസ്താവനിൽ വ്യക്തമാക്കി. ഇന്ത്യൻ വിപണിയിൽ ഫെഡറൽ നിരക്ക് കുറയ്ക്കലിന് വളരെയേറെ പ്രധാന്യമുണ്ട്. വിദേശ ഫണ്ട് പ്രവാഹത്തിന്റെ ഗതി തീരുമാനിക്കുന്ന പ്രധാന ഘടങ്ങളിലൊന്നാണ് യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക്.
ഇന്ത്യൻ രൂപയുടെ മൂല്യം 11 പൈസ കുറഞ്ഞ് 71.35 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സ് 91.55 പോയിൻറ് അഥവാ 0.25 ശതമാനം ഇടിഞ്ഞഅ 36472.33 ലും നിഫ്റ്റി 33.30 പോയിൻറ് അഥവാ 0.31 ശതമാനം ഇടിഞ്ഞ് 10807.40 ലുമാണ് വ്യാപാരം ആരംഭിച്ചത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
