സാമ്പത്തിക ഉത്തേജനത്തിനായി ഫെഡറൽ പരോക്ഷനികുതി സംഘടനയായ ചരക്ക് സേവന നികുതി (ജിഎസ്ടി) കൗൺസിൽ ഇന്ന് ഗോവയിൽ യോഗം ചേരും. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ നിന്ന് പ്രതീക്ഷിക്കാവുന്ന അഞ്ച് നികുതി പരിഷ്കാരങ്ങൾ താഴെ പറയുന്നവയാണ്.
ആഡംബര ഹോട്ടലുകളുടെ നികുതി നിരക്ക്
ഹോട്ടൽ റൂം നിരക്ക് ഒരു രാത്രിക്ക് 7,500 രൂപയോ അതിൽ കൂടുതലോ ഈടാക്കുമ്പോൾ നിലവിൽ 28% ജിഎസ്ടിയാണ് ഈടാക്കുന്നത്. ഈ നിരക്ക് കൗൺസിൽ കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൂറിസം വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായിരിക്കും ഈ നികുതി പരിഷ്കരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നത് സർക്കാരിന്റെ അജണ്ടയിലുണ്ടെന്ന് അറിയിച്ചിരുന്നു.
ഔട്ട്‌ഡോർ കാറ്ററിംഗ് സേവനങ്ങളുടെ നികുതി കുറയ്ക്കൽ
ജിഎസ്ടി കൗൺസിൽ നിരവധി ഘട്ടങ്ങളിൽ ഉൽപ്പന്നങ്ങളുടെ നികുതി ഭാരം കുറച്ചിട്ടുണ്ടെങ്കിലും സേവനങ്ങളുടെ കാര്യത്തിൽ ഇത് വളരെ
കുറവാണ്. എന്നാൽ തൊഴിലാളികൾക്ക് നേട്ടമുണ്ടാകുന്ന ഔട്ട്‌ഡോർ കാറ്ററിംഗ് സേവനങ്ങളുടെ നികുതി ഇത്തവണ കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.
ലോട്ടറി ടിക്കറ്റിന് ഒറ്റ നിരക്ക്
ലോട്ടറി ടിക്കറ്റിന് നിലവിൽ രണ്ട് നിരക്കുകളാണ്. സംസ്ഥാനത്തിനുള്ളിൽ വിൽക്കുന്ന ലോട്ടറികൾക്ക് 12 ശതമാനവും പുറത്ത് വിൽക്കുന്നവയ്ക്ക് 28 ശതമാനവും. ഇത് വിൽപ്പനയെ ബാധിക്കുന്നതായി വ്യവസായ പ്രതിനിധികൾ പറയുന്നു. അതിനാൽ ലോട്ടറി ടിക്കറ്റിന്റെ നിരക്ക് ഇത്തവണ ഏകീകരിക്കാൻ സാധ്യതയുണ്ട്.
ചെറുകിട ബിസിനസ്സുകൾ
ചെറുകിട ബിസിനസുകാർക്ക് ജിഎസ്ടിയുടെ ആദ്യ രണ്ട് വർഷത്തേക്ക് വാർഷിക റിട്ടേൺ സമർപ്പിക്കുന്നതിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് കംപ്ലയിൻസ് റിലീഫ് നൽകുന്നതിനുള്ള നിർദേശങ്ങൾ കൗൺസിൽ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജിഎസ്ടി സെസ് വിപുലീകരണം
സാമ്പത്തിക മാന്ദ്യം ജിഎസ്ടി വരുമാന ശേഖരണത്തെ ബാധിക്കുന്നതിനാൽ 2022 ന് ശേഷവും വാഹനങ്ങൾ, പുകയില തുടങ്ങിയ ഉൽപന്നങ്ങൾക്ക് ജിഎസ്ടി സെസ് വ്യാപിപ്പിക്കാനാണ് സംസ്ഥാനങ്ങളുടെ നിർദ്ദേശം. സംസ്ഥാനങ്ങളുടെ ആവശ്യം കൗൺസിലിൽ ചർച്ച ചെയ്യുമെന്നാണ് വിവരം.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications