സംസ്ഥാനത്ത് സ്വര്‍ണ വില കൂടി. പവന് 120 രൂപ വര്‍ദ്ധിച്ച് 27,800 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3,475 രൂപയാണ് വില. 27,840 രൂപയായിരുന്നു ഇന്നലെ സ്വര്‍ണത്തിന്റെ വില. ഇന്നലെ വൈകീട്ടോടെ സ്വര്‍ണവില കുറഞ്ഞ് 27,680 രൂപയില്‍ എത്തിയിരുന്നു. ഇതിന് ശേഷമാണ് ഇന്ന് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നിരിക്കുന്നത്.
സെപ്റ്റംബര്‍ നാലിന് സ്വര്‍ണ വില റെക്കോർഡ് വിലയായ 29,120 രൂപയിലെത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയും ഇത് തന്നെയായിരുന്നു. ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിനോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില കുതിക്കാന്‍ കാരണമായിട്ടുണ്ട്.

യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം വളർച്ചയെ മന്ദഗതിയിലാക്കുമെന്ന ആശങ്കയെത്തുടർന്ന് സ്വർണ വില ഈ മാസം ആദ്യം ആറ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയർന്നിരുന്നു. എന്നാൽ യുഎസും ചൈനയും അടുത്ത മാസം നടക്കുന്ന ഉന്നതതല ചർച്ചകൾക്ക് മുന്നോടിയായി സ്വർണ വില കുത്തനെ കുറയുകയായിരുന്നു.
ഉയർന്ന വിലയെ തുടർന്ന് ഈ മാസം ആദ്യം ഇന്ത്യയിലേക്കുള്ള സ്വർണ്ണ ഇറക്കുമതി കുത്തനെ ഇടിഞ്ഞിരുന്നു. എന്നാൽ വില കുറയുന്നതോടെ വീണ്ടും ഇറക്കുമതി വർദ്ധിപ്പിക്കാനാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. വെള്ളിക്ക് എംസിഎക്സിൽ വില 0.81 ശതമാനം കുറഞ്ഞ് കിലോയ്ക്ക് 46,215 രൂപയിലെത്തി. ഈ മാസം ആദ്യം രേഖപ്പെടുത്തി കിലോയ്ക്ക് 51,489 രൂപയിൽ നിന്ന് 5,000 രൂപയുടെ കുറവിലാണ് ഇന്നലെ വ്യാപാരം നടന്നത്. ഈ മാസം ആദ്യം റെക്കോർഡ് ഉയരത്തിലെത്തിയതിനുശേഷമാണ് ഇന്ത്യയിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ താഴേയ്ക്ക് പോകുന്നത്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications