രാജ്യത്ത് പെട്രോൾ ഡീസൽ വില ഇന്നും വർദ്ധിച്ചു. ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ഗുരുഗ്രാം, നോയിഡ എന്നിവിടങ്ങളിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 24-31 പൈസയും 24-26 പൈസയും വർദ്ധിപ്പിച്ചു. ഇന്നത്തെ പരിഷ്കരണത്തെത്തുടർന്ന് പെട്രോൾ വില ലിറ്ററിന് 73.06 രൂപയായി ഉയർന്നു. ഡീസൽ വില 24 പൈസ വർദ്ധിച്ച് 66.53 രൂപയായി ഉയർന്നു. തിരുവനന്തപുരത്ത് പെട്രോളിന് 19 പൈസ ഉയർന്ന് വില 76.76 രൂപയിലെത്തി. ഡീസൽ വില 15 പൈസ ഉയർന്ന് 71.60 രൂപയിലുമെത്തി.
വെള്ളിയാഴ്ച പെട്രോൾ വില 34-37 രൂപയും ഡീസൽ വില ലിറ്ററിന് 28-30 പൈസയുമാണ് മിക്ക നഗരങ്ങളിലും ഉയർന്നത്. നികുതി കുറവായതിനാൽ എല്ലാ മെട്രോകളിലും സംസ്ഥാന തലസ്ഥാനങ്ങളിലും വച്ച് ഏറ്റവും വില കുറവ് ഡൽഹിയിലാണ്. സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ വെള്ളിയാഴ്ച പെട്രോളിന് 29 പൈസ കൂടി ലിറ്ററിന് 79.02 രൂപയായിരുന്നു വില. ഒരു ലിറ്റർ ഡീസലിന് ലിറ്ററിന് 69.79 രൂപയാണ് വില.

ചെന്നൈയിൽ പെട്രോളിന്റെ ചില്ലറ വിൽപ്പന വില 31 പൈസ വർധിച്ച് ലിറ്ററിന് 76.24 രൂപയായി ഉയർന്നു. ഡീസലിന് ഒരു ലിറ്ററിന് 70.33 രൂപയാണ് ഇന്നത്തെ വില. വെള്ളിയാഴ്ച ലിറ്ററിന് 70.07 രൂപയായിരുന്നു വില. സൗദി അറേബ്യയിൽ നിന്നുള്ള എണ്ണ വിതരണം തടസ്സപ്പെട്ടിട്ടില്ലെന്ന് എണ്ണമന്ത്രി ധർമേന്ദ്ര പ്രധാൻ ചൊവ്വാഴ്ച പറഞ്ഞിരുന്നു. ഇന്ധന റീട്ടെയിലർമാരും കേന്ദ്ര സർക്കാരും സൗദി എണ്ണ കമ്പനിയായ അരാംകോയുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് എണ്ണ വില വിതരണം തടസ്സപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കിയത്.
ഇന്ത്യയുടെ ക്രൂഡ് ഓയിൽ ആവശ്യത്തിന്റെ 83 ശതമാനം ഇറക്കുമതി ചെയ്യുകയാണ്. ഇറാഖിന് ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിതരണക്കാരാണ് സൗദി അറേബ്യ. അരാംകോയിൽ ഡ്രോൺ ആക്രമണം നടത്തിയത് വഴി പ്രതിദിനം 5 ദശലക്ഷം ബാരൽ ഉത്പാദന നഷ്ടമാണ് സൗദി അറേബ്യയ്ക്കുണ്ടായത്.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications