ഉപഭോക്താക്കളുടെ പരാജയപ്പെട്ട ഇടപാടുകൾ തീർപ്പാക്കുന്നതിന് റിസർവ് ബാങ്ക് വെള്ളിയാഴ്ച ബാങ്കുകൾക്ക് നിർദ്ദിഷ്ട സമയം നിർദ്ദേശിച്ചു. കൂടാതെ വിവിധതരം ഉപഭോക്തൃ പരാതികൾക്ക് നൽകേണ്ട നഷ്ടപരിഹാര തുക സംബന്ധിച്ചും ബാങ്കുകൾക്ക് അറിയിപ്പ് നൽകി. ഉപഭോക്താവിന്റെ പരാതിയോ ക്ലെയിമോ കാത്തിരിക്കാതെ ബാങ്കുകൾ സാമ്പത്തിക നഷ്ടപരിഹാരം നൽകണമെന്നും റിസർവ് ബാങ്ക് അറിയിച്ചു.
റിസർവ് ബാങ്ക് നിർദ്ദേശം
ഉപഭോക്തൃ പരാതികൾ പരിഹരിക്കുന്നതിനും നഷ്ടപരിഹാരം നൽകുന്നതിനുമായി ഈ ഏപ്രിലിൽ വരെയാണ് സെൻട്രൽ ബാങ്ക് ആദ്യം സമയം അനുവദിച്ചിരുന്നത്. എല്ലാ ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനങ്ങളും കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഉപഭോക്തൃ പരാതികളും നഷ്ട്ടപരിഹാരവും സമന്വയിപ്പിക്കേണ്ടതും ഉപഭോക്താക്കളുടെ പ്രയോജനത്തിനായി ഒരു നഷ്ടപരിഹാര ചട്ടക്കൂട് ആരംഭിക്കേണ്ടതും ആവശ്യമാണെന്നും റിസർവ് ബാങ്ക് അറിയിച്ചു.
ഓട്ടോ റിവേർസൽ
എടിഎമ്മുകൾ, കാർഡ് ഇടപാടുകൾ, ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ്, പ്രീപെയ്ഡ് കാർഡുകൾ എന്നിവയുൾപ്പെടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ബാധകമാകുന്ന എട്ട് വ്യത്യസ്ത ഇടപാടുകളെ റിസർവ് ബാങ്ക് തരംതിരിച്ചിട്ടുണ്ട്. ഇടപാടിന് ശേഷം ഒരു ദിവസത്തിനും അഞ്ച് ദിവസത്തിനുമിടയിൽ ഓട്ടോ റിവേർസലിനുള്ള സമയവും സജ്ജമാക്കിയിട്ടുണ്ട്.
നഷ്ടപരിഹാരം
നിശ്ചിത സമയപരിധിക്കുള്ളിൽ നഷ്ട്ടപ്പെട്ട പണം അക്കൗണ്ടിൽ തിരിച്ചു കയറിയില്ലെങ്കിൽ നഷ്ടപരിഹാരം പ്രതിദിനം 100 രൂപയായും നിശ്ചയിച്ചതായി റിസർവ് ബാങ്ക് അറിയിച്ചു. ഉപഭോക്താക്കളുടെ ആത്മവിശ്വാസം ഉയർത്തുക, പരാജയപ്പെട്ട ഇടപാടുകൾ പ്രോസസ്സ് ചെയ്യുന്നതിൽ ആകർഷകത്വം വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ നീക്കം.
ഓംബുഡ്സ്മാന് പരാതി നൽകാം
നിർദ്ദിഷ്ട രീതിയിൽ ബാങ്കുകൾ പരാതി പരിഹരിക്കാതിരിക്കുകയോ ആനുകൂല്യം നൽകാതെ ഇരിക്കുകയോ ചെയ്താൽ ഉപഭോക്താക്കൾക്ക് ബാങ്കിംഗ് ഓംബുഡ്സ്മാന് പരാതി നൽകാം. ബാങ്ക് സേവനങ്ങളിലെ അപര്യാപ്തതകൾ സംബന്ധിച്ച് ഉപഭോക്താക്കൾക്കുള്ള പരാതികൾ വേഗത്തിലും ചെലവു കുറഞ്ഞ രീതിയിലും പരിഹരിക്കാനുള്ള സംവിധാനമാണ് ബാങ്കിങ് ഓംബുഡ്‌സ്മാൻ.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications