മൊത്തം സ്വർണ്ണ ശേഖരം കണക്കിലെടുക്കുമ്പോൾ ലോകത്തെ ഏറ്റവും കൂടുതൽ സ്വര്‍ണം ഖജനാവില്‍ സൂക്ഷിച്ചിട്ടുള്ള 10 രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. ഒന്നാം സ്ഥാനം യുഎസിനാണ്. 8133.53 മെട്രിക് ടണ്‍ സ്വര്‍ണമാണ് യുഎസ് കരുതലായി സൂക്ഷിച്ചിട്ടുള്ളത്. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം ജർമ്മനിയ്ക്കും ഇറ്റലിയ്ക്കുമാണ്. എന്നാൽ ഒമ്പതാം സ്ഥാനമാണ് ഇന്ത്യക്ക്. ലോക സ്വർണ്ണ കൗൺസിലിന്റെ കണക്കനുസരിച്ച് 618.17 മെട്രിക് ടണ്ണാണ് ഇന്ത്യയുടെ സ്വർണ ശേഖരം.
നെതർലാൻഡിനെ പിന്നിലാക്കിയാണ് ഇന്ത്യ ഒൻപതാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. പത്താം സ്ഥാനത്തുള്ള നെതർലൻഡിന്റെ കരുതൽ ശേഖരം 612.5 ടണ്ണാണ്. താഴെ പറയുന്ന രീതിയിലാണ് പട്ടിക.

- യുണൈറ്റഡ് സ്റ്റേറ്റ്സ്-8133.53 മെട്രിക് ടണ്‍
- ജര്‍മനി-3367.95 മെട്രിക് ടണ്‍
- ഇറ്റലി-2451.85 മെട്രക് ടണ്‍
- ഫ്രാന്‍സ്-2436.06 മെട്രിക് ടണ്‍
- റഷ്യ - 2207.01 മെട്രിക് ടണ്‍
- ചൈന - 1916.29 മെട്രിക് ടണ്‍
- സ്വിറ്റ്സര്‍ലാന്‍ഡ് - 1040.01 മെട്രിക് ടണ്‍
- ജപ്പാന് - 756.22 മെട്രിക് ടണ്‍
- ഇന്ത്യ - 618.17 മെട്രിക് ടണ്‍
- നെതര്‍ലാന്‍ഡ്സ് - 612.46 മെട്രിക് ടണ്‍
ഏറ്റവും കൂടുതൽ സ്വർണ ശേഖരമുള്ള പത്ത് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ പ്രവേശിക്കുന്നത് മൂന്ന് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിമാസ ഇറക്കുമതിയുള്ള സമയത്താണ്. ഇന്ത്യയുടെ സ്വർണ്ണ ശേഖരം കഴിഞ്ഞ 20 വർഷത്തിനിടെ ഗണ്യമായി വളർന്നു. 2000 ന്റെ ആദ്യ പാദത്തിൽ 357.8 ടണ്ണിൽ നിന്ന് നിലവിലെ 618.2 ടണ്ണായി നിക്ഷേപം ഉയർന്നു. ഇന്ത്യയുടെ അയൽരാജ്യമായ പാകിസ്താൻ മാറ്റമില്ലാതെ 45-ാം സ്ഥാനത്ത് തന്നെയാണ് തുടരുന്നത്.
പാക്കിസ്ഥാന്റെ മൊത്തം സ്വർണ്ണ ശേഖരം 64.6 ടൺ മാത്രമാണ്
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
