രാജ്യത്ത് ബിടെക്ക്, എംടെക്ക് കോഴ്സുകൾ തിരഞ്ഞെടുക്കുന്നവരുടെ എണ്ണത്തിൽ വൻ ഇടിവ്. ശനിയാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ ഓൾ ഇന്ത്യ സർവേ ഓൺ ഹയർ എഡ്യൂക്കേഷൻ പ്രകാരം ബിടെക്, എംടെക്ക് കോഴ്സുകളിലെ സ്റ്റുഡന്റ് എൻറോൾമെൻറ് വളരെയധികം കുറഞ്ഞതായി റിപ്പോർട്ട്. ഇത് പ്രൊഫഷണൽ കോഴ്സുകൾ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം മൊത്തത്തിൽ കുറയുന്നതിന് കാരണമായി. ഇതോടെ നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി പ്രൊഫഷണൽ കോഴ്സുകൾ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം.
കണക്കുകൾ ഇങ്ങനെ
സാങ്കേതിക വിദ്യയിൽ ബിരുദാനന്തര ബിരുദം നേടുന്ന വിദ്യാർത്ഥികൾ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ പകുതിയിലധികം കുറഞ്ഞു. 2014-15ൽ 2,89,311 ആയിരുന്ന എണ്ണെ 2018-19 ൽ 1,35,500 ആയി കുറഞ്ഞു. ഇതേ കാലയളവിൽ ബിടെക് പ്രവേശനം 11% കുറഞ്ഞ് 42,54,919 ൽ നിന്ന് 37,70,949 ആയി കുറഞ്ഞു.
പ്രൊഫഷണൽ കോഴ്സുകൾ
നിലവിൽ താഴെ പറയുന്ന പ്രൊഫഷണൽ കോഴ്സുകളാണ് വിദ്യാർത്ഥികളെ കൂടുതൽ ആകർഷിക്കുന്നത്.
- എംബിഎ
- എംബിബിഎസ്
- ബിഎഡ്
- എൽഎൽബി
എംബിഎ പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം 2014-15 ലെ 4,09,432 ൽ നിന്ന് 2018-19 ൽ 4,62,853 ആയി ഉയർന്നു. അതുപോലെ തന്നെ ബി.എഡ്. 2014-15ലെ 6,57,194 ൽ നിന്ന് കഴിഞ്ഞ വർഷം 11,75,517 ആയി ഉയർന്നു. ഏകദേശം 80 ശതമാനം വർദ്ധനവാണ് ബിഎഡ് പഠിക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്.
ആർട്സ് കോഴ്‌സുകൾ
ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ആർട്സ് കോഴ്‌സുകളിലാണ് ചേരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ആർട്സ് കോഴ്സുകളിൽ ചേർന്നിട്ടുള്ള മൊത്തം വിദ്യാർത്ഥികളുടെ എണ്ണം 93.49 ലക്ഷമാണ്. അതിൽ 46.96% പുരുഷന്മാരും 53.03% സ്ത്രീകളുമാണ്. 47.13 ലക്ഷം വിദ്യാർത്ഥികളുള്ള രണ്ടാമത്തെ പ്രധാന സ്ട്രീമാണ് സയൻസ്. അതിൽ 49% പുരുഷന്മാരും 51% സ്ത്രീകളുമാണ്. 40.3 ലക്ഷം വിദ്യാർത്ഥികളുള്ള മൂന്നാമത്തെ പ്രധാന സ്ട്രീം കൊമേഴ്‌സാണ്. കൊമേഴ്‌സിൽ ചേർന്നിട്ടുള്ള പുരുഷ വിദ്യാർത്ഥികളുടെ എണ്ണം 51.2 ശതമാനവും സ്ത്രീ പ്രവേശനം 48.8 ശതമാനവുമാമെന്നും സർവേയിൽ പറയുന്നു.
യൂണിവേഴ്സിറ്റികൾ
രാജ്യത്ത് 993 സർവകലാശാലകളും 39,931 കോളേജുകളും 10,725 സ്റ്റാൻഡലോൺ സ്ഥാപനങ്ങളുമുണ്ടെന്നും സർവേ കണ്ടെത്തി. കഴിഞ്ഞ വർഷം 903 സർവകലാശാലകളും 2017-18 ൽ 864 സർവകലാശാലകളുമാണ് ഉണ്ടായിരുന്നത്.
malayalam.goodreturns.in
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications