നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടോ? പുതിയ കാര്‍ഡ് ലഭിക്കാന്‍ ഇതാ നാല് വഴികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡെബിറ്റ് കാര്‍ഡുകള്‍ (Debit/ATM Cards) ഇപ്പോള്‍ ഉപഭോക്താക്കളുടെ ജീവിതത്തിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. മെട്രോ നഗരങ്ങളിലും നഗരപ്രദേശങ്ങളിലും, ആളുകള്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പണമടയ്ക്കാനാണ് താല്‍പ്പര്യപ്പെടുന്നത്. ഡെബിറ്റ് കാര്‍ഡുകള്‍ ഉപഭോക്താക്കളെ അക്കൗണ്ടില്‍ നിന്ന് നേരിട്ട് പണമടയ്ക്കാന്‍ അനുവദിക്കുന്നു. ഇതില്‍ നിന്ന് വ്യത്യസ്തമായി ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക്, എല്ലാ മാസവും ഉപഭോക്താക്കള്‍ പണമടച്ച് തീര്‍പ്പാക്കേണ്ടതുണ്ട്.

ഡിജിറ്റല്‍ പണമിടപാടുകളുടെ കാലത്ത്, ഡെബിറ്റ് കാര്‍ഡുകള്‍ മാറ്റി നിര്‍ത്താന്‍ കഴിയാത്തതായിരിക്കുന്നു. അതിനാലാണ് എടിഎം അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ പുതിയ കാര്‍ഡിന് അപേക്ഷിക്കുന്നത് ബാങ്കുകള്‍ ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ രീതിയിലാക്കിയത്. നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍, ആദ്യം ചെയ്യേണ്ടത് ഉടന്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ച് തകരാറും ദുരുപയോഗവും ഒഴിവാക്കാന്‍ നിങ്ങളുടെ കാര്‍ഡ് തടയുക എന്നതാണ്. കാര്‍ഡ് തടഞ്ഞുകഴിഞ്ഞാല്‍, കാര്‍ഡുകള്‍ വീണ്ടും വിതരണം ചെയ്യുന്നതിന് നിങ്ങള്‍ക്ക് അപേക്ഷിക്കാം.

എടിഎമ്മിലെ കാശ് ഉടൻ തീരും; ഈ ആഴ്ച്ച ബാങ്കുകൾ ഇനി രണ്ട് ദിവസം കൂടി മാത്രംഎടിഎമ്മിലെ കാശ് ഉടൻ തീരും; ഈ ആഴ്ച്ച ബാങ്കുകൾ ഇനി രണ്ട് ദിവസം കൂടി മാത്രം

1

പുതിയ കാര്‍ഡ് ലഭിക്കാന്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട നാല് വഴികള്‍.


1. ഓണ്‍ലൈനായി നെറ്റ്ബാങ്കിംഗ് വഴി : ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നെറ്റ് ബാങ്കിംഗ് സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് കൈമാറുന്നതിനും, ക്രെഡിറ്റ് കാര്‍ഡ് ഇടപാട് തീര്‍ക്കുക എന്നീ കാര്യങ്ങളേക്കാള്‍ മറ്റ് പല കാര്യങ്ങളും ചെയ്യാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്നു. നിങ്ങളുടെ ബാങ്ക് വെബ്സൈറ്റില്‍ പ്രവേശിച്ച് കാര്‍ഡുകള്‍ വിഭാഗം (Cards Section) തുറക്കുക. സേവന അഭ്യര്‍ത്ഥന വിഭാഗത്തില്‍ (Service request section) വീണ്ടും എടിഎം കാര്‍ഡ് അനുവദിക്കുന്ന അപ്ലിക്കേഷന്‍ തിരഞ്ഞെടുക്കുക. അഭ്യര്‍ത്ഥന സ്വീകരിച്ച് കുറച്ച് പ്രവൃത്തി ദിവസത്തിനുള്ളില്‍ ബാങ്ക് നിങ്ങളുടെ മേല്‍വിലാസത്തില്‍ ഒരു പുതിയ കാര്‍ഡ് തപാല്‍ വഴി അയയ്ക്കുന്നു.

 

2

2. മൊബൈല്‍ ബാങ്കിംഗ് വഴി ഓണ്‍ലൈനായി : നിങ്ങള്‍ക്ക് നെറ്റ്ബാങ്കിംഗ് സംവിധാനം ഇല്ലെങ്കില്‍, ബാങ്കിന്റെ ഫോണ്‍ / മൊബൈല്‍ ബാങ്കിംഗ് സൗകര്യം ഉപയോഗിക്കാം. ഓരോ ബാങ്കിന്റെയും മൊബൈല്‍ അപ്ലിക്കേഷന്‍ വഴി പുതിയ കാര്‍ഡ് അനുവദിക്കാനുള്ള അഭ്യര്‍ത്ഥന സമര്‍പ്പിക്കാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്നു. ബാങ്കിന്റെ ബന്ധപ്പെട്ട മൊബൈല്‍ അപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്ത് മെനു വിഭാഗത്തില്‍ നിന്ന് കാര്‍ഡുകള്‍ തിരഞ്ഞെടുക്കുക. മാറ്റി ലഭിക്കുന്നതിനുള്ള നിര്‍ദ്ദിഷ്ട കാര്‍ഡ് നമ്പര്‍ തിരെഞ്ഞെടുത്തതിന് ശേഷം കാര്‍ഡുകള്‍ വിഭാഗത്തില്‍ നിന്നുള്ള സേവന അഭ്യര്‍ത്ഥനയില്‍ ക്ലിക്കുചെയ്യുക. ആവശ്യമുള്ള വിവരങ്ങള്‍ നല്‍കിയാല്‍ ദിവസങ്ങള്‍ക്കകം തപാല്‍ വഴി പുതിയ കാര്‍ഡ് ലഭിക്കും.

3

3. കസ്റ്റമര്‍ കെയര്‍ വഴി: നിങ്ങള്‍ ഇന്റര്‍നെറ്റ് ഉപഭോക്താവോ, ടെക്-വിദഗ്ദ്ധനോ അല്ലെങ്കില്‍ ഈ അഭ്യര്‍ത്ഥനകള്‍ ഉന്നയിക്കാന്‍ നെറ്റ്ബാങ്കിംഗ് അല്ലെങ്കില്‍ മൊബൈല്‍ അപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ താല്‍പ്പര്യമില്ലാത്തയാളാണെങ്കില്‍, നിങ്ങളുടെ ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പറിലേക്ക് വിളിച്ച് രജിസ്റ്റര്‍ ചെയ്യുന്നതിന് ഒരു ഉപഭോക്തൃ സേവന എക്‌സിക്യൂട്ടീവുമായി സംസാരിക്കാന്‍ കഴിയും. കസ്റ്റമര്‍ കെയര്‍ അംഗങ്ങള്‍ നിങ്ങളുടെ അഭ്യര്‍ത്ഥന ലോഗിന്‍ ചെയ്തുകഴിഞ്ഞാല്‍, പുതിയ കാര്‍ഡ് ഇഷ്യു ചെയ്യുകയും നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മേല്‍വിലാസത്തിലേക്ക് തപാല്‍ വഴി നേരിട്ട് അയയ്ക്കുകയും ചെയ്യും.

4

4. ബ്രാഞ്ച് സന്ദര്‍ശനത്തിലൂടെ നേരിട്ടുള്ള അപേക്ഷിക്കല്‍ : മുകളില്‍ സൂചിപ്പിച്ച രീതികളൊന്നും നിങ്ങള്‍ക്ക് അനുയോജ്യമല്ലെങ്കില്‍ നിങ്ങള്‍ക്ക് ബാങ്ക് ബ്രാഞ്ച് സന്ദര്‍ശിച്ച് നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് വ്യക്തിപരമായി മാറ്റിസ്ഥാപിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കാം. നിങ്ങളുടെ അഭ്യര്‍ത്ഥന സ്വീകരിച്ചയുടന്‍, ബ്രാഞ്ചില്‍ നിന്ന് കാര്‍ഡ് ശേഖരിക്കാനോ നിങ്ങളുടെ വിലാസത്തിലേക്ക് തപാല്‍ വഴി ലഭ്യമാക്കാന്‍ അഭ്യര്‍ത്ഥിക്കുകയോ ചെയ്യാം.

English summary

നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടോ? പുതിയ കാര്‍ഡ് ലഭിക്കാന്‍ ഇതാ നാല് വഴികള്‍ | know how to apply for new atm or debit card incase your card damaged

know how to apply for new atm or debit card incase your card damaged
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X