ഇന്ത്യയിൽ തുടർച്ചയായ ഏഴാം ദിവസവും പെട്രോൾ, ഡീസൽ വില ഉയർന്നു. പെട്രോളിന്റെ വില ലിറ്ററിന് 29 പൈസയും ഡീസലിന് ലിറ്ററിന് 19 പൈസയുമാണ് ഇന്ന് ഉയർന്നത്. കഴിഞ്ഞ ഏഴു ദിവസങ്ങൾ കണക്കിലെടുക്കുമ്പോൾ പെട്രോൾ വില ലിറ്ററിന് 1.88 രൂപയും ഡീസൽ വില ലിറ്ററിന് 1.50 രൂപയും ഉയർന്നു. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കൂടുന്നതിനെ തുടർന്നാണ് ആഭ്യന്തര വിപണിയിലും ഇന്ധനവില ഉയരുന്നത്.
കേരളത്തിലെ ഇന്നത്തെ വില
തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 77.34 രൂപയിലും ഡീസൽ ലിറ്ററിന് 72.03 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കൊച്ചിയിൽ പെട്രോള്‍ ലിറ്ററിന് 75.99 രൂപയും ഡീസൽ 70.66 രൂപയുമാണ് വില. കോഴിക്കോട് പെട്രോൾ ലിറ്ററിന് 76.32 രൂപയും ഡീസൽ ലിറ്ററിന് 70.99 രൂപയുമാണ് ഇന്നത്തെ നിരക്ക്.
സെപ്റ്റംബർ 17 മുതൽ
സെപ്റ്റംബർ 17 മുതൽ കഴിഞ്ഞ 7 ദിവസമായി ദിവസേന പെട്രോൾ, ഡീസൽ വിലകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ജൂലൈയിലെ ബജറ്റിന് ശേഷമുള്ള വർദ്ധനവ് കണക്കിലെടുത്തില്ലെങ്കിൽ, ഈ വർദ്ധനവ് 2017 ന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിവാര ഇന്ധന വിലക്കയറ്റമാണെന്ന് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സൗദി അരാംകോയ്ക്ക് നേരെയുള്ള ഡ്രോൺ ആക്രമണത്തെ തുടർന്ന് ആഗോള എണ്ണ വിതരണത്തിന്റെ 5 ശതമാനത്തിലധികം നിലച്ചതാണ് നിലവിലെ വില വർദ്ധനവിന് കാരണം.
ഏറ്റവും ഉയർന്ന പ്രതിവാര വർദ്ധനവ്
ജൂലൈയിലെ ബജറ്റിന് ശേഷമുള്ള വർദ്ധനവ് കണക്കിലെടുത്തില്ലെങ്കിൽ, 2017ന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിവാര ഇന്ധന വില വർദ്ധനവാണ് ഇപ്പോഴത്തേത്. എണ്ണയുടെ 80 ശതമാനത്തിലധികം ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.
വിനിമയ നിരക്ക്
യുഎസ് ഡോളറിന്റെയും രൂപയുടെയും വിനിമയ നിരക്ക് പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില നിർണ്ണയിക്കുന്നതിൽ ഒരു വലിയ ഘടകമാണ്. ഡോളർ നിരക്കിന്റെ വർദ്ധനവ് ഇന്ത്യയിലേയ്ക്കുള്ള എണ്ണ ഇറക്കുമതി ചെലവേറിയതാക്കുന്നു. ഈ വർഷം ഇതുവരെ 1.65 ശതമാനം ദുർബലമായ ശേഷം രൂപ 71.98 ഡോളറിലെത്തി. വെള്ളിയാഴ്ച 70.95 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!



Click it and Unblock the Notifications