തോമസ് കുക്ക് തകർന്നടിഞ്ഞു: തകർച്ചയ്ക്ക് കാരണങ്ങൾ ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്തെ ഏറ്റവും പഴയ ട്രാവൽ കമ്പനിയായ തോമസ് കുക്കിന് വൻ ഇടിവ്. എൻ‌എസ്‌ഇയിൽ തോമസ് കുക്ക് ഓഹരികൾ 2.87 ശതമാനമാണ് ഇടിഞ്ഞിരിക്കുന്നത്. കമ്പനിയിൽ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്തെന്നും തകർച്ചയ്ക്ക് പിന്നിലെ കാരണങ്ങൾ എന്തൊക്കെയെന്നും പരിശോധിക്കാം.

തോമസ് കുക്കിന്റെ ചരിത്രം

തോമസ് കുക്കിന്റെ ചരിത്രം

1841 ൽ സ്ഥാപിതമായ ലോകത്തിലെ ഏറ്റവും പഴയ ട്രാവൽ കമ്പനിയാണ് തോമസ് കുക്ക്. 16 രാജ്യങ്ങളിലായി പ്രതിവർഷം 19 ദശലക്ഷം യാത്രക്കാർക്കായി ഹോട്ടലുകൾ, റിസോർട്ടുകൾ, എയർലൈനുകൾ എന്നിവയാണ് തോമസ് കുക്ക് നടത്തി വരുന്നത്. 2018 ൽ 9.6 ബില്യൺ പൗണ്ട് (12 ബില്യൺ ഡോളർ) ആണ് കമ്പനിയുടെ വരുമാനം. എന്നാൽ ഇന്ന് കമ്പനിയ്ക്ക് 1.7 ബില്യൺ പൗണ്ട് (2.1 ബില്യൺ ഡോളർ) കടമുണ്ട്. 21,000 ആളുകൾ കമ്പനിയിൽ ജോലി ചെയ്യുന്നുമുണ്ട്.

ടൂറിസ്റ്റുകൾക്ക് ചെയ്യേണ്ടത് എന്ത്?

ടൂറിസ്റ്റുകൾക്ക് ചെയ്യേണ്ടത് എന്ത്?

തോമസ് കുക്ക് ഉപഭോക്താക്കളായ ടൂറിസ്റ്റുകളെ സ്വദേശത്തേയ്ക്ക് തിരികെ കൊണ്ടുവരുന്നതിനായുള്ള പദ്ധതികൾ ആരംഭിക്കാൻ ബ്രിട്ടീഷ് സർക്കാർ യുകെ സിവിൽ ഏവിയേഷൻ അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച മുതൽ ഒക്ടോബർ 6 വരെയുള്ള കാലയളവിൽ ടൂറിസ്റ്റുകൾ സ്വദേശത്തേയ്ക്ക് മടങ്ങാം. സിവിൽ ഏവിയേഷൻ അതോറിറ്റി ഒരു പ്രത്യേക വെബ്‌സൈറ്റ്, thomascook.caa.co.uk ആരംഭിച്ചിട്ടുണ്ട്. ഇതിൽ സ്വദേശത്തേക്ക് പോകുന്ന വിമാനങ്ങളുടെ വിശദാംശങ്ങളും മറ്റു വിവരങ്ങളും കണ്ടെത്താനാകും.

കടം കയറി മുങ്ങി; കമ്പനി ആസ്ഥാനം തന്നെ വിൽക്കാനൊരുങ്ങി അനിൽ അംബാനികടം കയറി മുങ്ങി; കമ്പനി ആസ്ഥാനം തന്നെ വിൽക്കാനൊരുങ്ങി അനിൽ അംബാനി

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

തോമസ് കുക്ക് വഴി യാത്രകൾ ബുക്ക് ചെയ്തിട്ടുള്ള ഉപഭോക്താക്കൾ വെബ്‌സൈറ്റിൽ യുകെയിലേക്കുള്ള ഫ്ലൈറ്റ് സ്ഥിരീകരിക്കുന്നതുവരെ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. യുകെയിൽ നിന്ന് തോമസ് കുക്ക് വിമാനങ്ങൾ ബുക്ക് ചെയ്തിട്ടുള്ളവരുടെ ശ്രദ്ധയ്ക്കായി എല്ലാ തോമസ് കുക്ക് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ടെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

കടത്തില്‍ മുങ്ങിയിരിക്കുകയാണോ നിങ്ങള്‍; കരകയറാന്‍ ഈ വഴികള്‍ പരീക്ഷിക്കൂ...കടത്തില്‍ മുങ്ങിയിരിക്കുകയാണോ നിങ്ങള്‍; കരകയറാന്‍ ഈ വഴികള്‍ പരീക്ഷിക്കൂ...

സി‌ഇ‌ഒ പറഞ്ഞത് എന്ത്?

സി‌ഇ‌ഒ പറഞ്ഞത് എന്ത്?

തങ്ങളുടെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളോടും നിരവധി വർഷങ്ങളായി തങ്ങളെ പിന്തുണച്ച ആയിരക്കണക്കിന് ജീവനക്കാരോടും വിതരണക്കാരോടും പങ്കാളികളോടും ക്ഷമ ചോദിക്കുന്നതായി തോമസ് കുക്ക് സിഇഒ പീറ്റർ ഫാൻ‌ഹൗസർ പറഞ്ഞു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് യാത്ര സാധ്യമാക്കിയ കമ്പനിയെ സംബന്ധിച്ചിടത്തോളം ഇന്ന് വളരെ ദു:ഖകരമായ ദിവസമാണെന്നും സിഇഒ പറഞ്ഞു.

ജീവനക്കാരോട് കമ്പനി ഫ്ലാറ്റ് ഒഴിഞ്ഞു നൽകണമെന്ന് എയർ ഇന്ത്യജീവനക്കാരോട് കമ്പനി ഫ്ലാറ്റ് ഒഴിഞ്ഞു നൽകണമെന്ന് എയർ ഇന്ത്യ

കടം കൂടി

കടം കൂടി

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനെതുടര്‍ന്നാണ് ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള കമ്പനി പൂട്ടിയത്. 25 കോടി ഡോളര്‍ ബാധ്യതയുള്ള കമ്പനി പിടിച്ചുനില്‍ക്കാനുള്ള അവസാനശ്രമവും പരാജയപ്പെട്ടതിനെതുടര്‍ന്നാണ് അടച്ചു പൂട്ടാൻ തീരുമാനിച്ചത്.

malayalam.goodreturns.in

English summary

തോമസ് കുക്ക് തകർന്നടിഞ്ഞു: തകർച്ചയ്ക്ക് കാരണങ്ങൾ ഇവയാണ്

Thomas Cook, world's oldest travel company, down Shares of Thomas Cook were down 2.87% on the NSE. Let us take a look at what is happening in the company and the reasons behind the crash. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X