മുംബൈ ആസ്ഥാനമായുള്ള പഞ്ചാബ്, മഹാരാഷ്ട്ര സഹകരണ ബാങ്കിലെ ഉപഭോക്താക്കൾക്ക് ഇനി അക്കൗണ്ടിൽ നിന്ന് 1000 രൂപയിൽ കൂടുതൽ പിൻവലിക്കാനാകില്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പിഎംസി ബാങ്ക് നിക്ഷേപകർക്ക് നഗര സഹകരണ ബാങ്കിലെ അക്കൗണ്ടുകളിൽ നിന്ന് പിന്മാറാനാണ് റിസർവ് ബാങ്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ആർബിഐ നിർദ്ദേശമനുസരിച്ച് സേവിംഗ്സ് ബാങ്ക് അക്കൗണ്ട്, കറന്റ് അക്കൗണ്ട് തുടങ്ങി എല്ലാത്തരം അക്കൗണ്ടിൽ നിന്നും ഉപഭോക്താക്കൾക്ക് 1000 രൂപ മാത്രമേ പിൻവലിക്കാനാകൂ.
ലൈസൻസ് റദ്ദാക്കിയിട്ടില്ല
പിഎംസി ബാങ്കിനു മേലുള്ള നിയന്ത്രണങ്ങൾ നിലനിൽക്കെ ബാങ്കിന്റെ ലൈസൻസ് റദ്ദാക്കിയിട്ടില്ലെന്നും ആർബിഐ അറിയിച്ചു. ആർബിഐയിൽ നിന്നുള്ള കൂടുതൽ അറിയിപ്പ് / നിർദ്ദേശങ്ങൾ ഉണ്ടാകുന്നതുവരെ പിഎംസി ബാങ്കിന് നിയന്ത്രണങ്ങളോടെ ബാങ്കിംഗ് ബിസിനസ്സ് തുടരാൻ കഴിയും. സാഹചര്യങ്ങൾക്കനുസരിച്ച് ഈ നിർദ്ദേശങ്ങൾക്ക് മാറ്റങ്ങളും റിസർവ് ബാങ്ക് പരിഗണിച്ചേക്കാം. സെപ്റ്റംബർ 23 ന് ബാങ്കിന്റെ ബിസിനസ് അവസാനിച്ചതു മുതൽ ആറുമാസത്തേക്ക് ഈ നിയന്ത്രണം പ്രാബല്യത്തിൽ തുടരുമെന്നും റിസർവ് ബാങ്ക് അറിയിച്ചു.
മറ്റ് നിയന്ത്രണങ്ങൾ
റിസർവ് ബാങ്കിന്റെ നിയന്ത്രണങ്ങൾ അനുസരിച്ച്, പിഎംസി ബാങ്കിന് വായ്പകളും അഡ്വാൻസുകളും അനുവദിക്കാനോ പുതുക്കാനോ നിക്ഷേപം നടത്താനോ ഫണ്ട് കടമെടുക്കുന്നതുൾപ്പെടെയുള്ള ഏതെങ്കിലും ബാധ്യത വരുത്താനോ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കാനോ വിതരണം ചെയ്യാനോ കഴിയില്ല.
ഉപഭോക്താക്കളെ അറിയിക്കും
പുതിയ റിസർവ് ബാങ്ക് നിർദ്ദേശത്തിന്റെ പകർപ്പ് ഓരോ നിക്ഷേപകനും കൈമാറുമെന്നും ബാങ്കിന്റെ വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കുമെന്നും പിഎംസി ബാങ്ക് അധികൃതർ അറിയിച്ചു. മഹാരാഷ്ട്ര, ദില്ലി, കർണാടക, ഗോവ, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഒരു മൾട്ടി-സ്റ്റേറ്റ് ഷെഡ്യൂൾഡ് നഗര സഹകരണ ബാങ്കാണ് പിഎംസി ബാങ്ക്.
എംഡിയുടെ ഉറപ്പ്
1984 ൽ സ്ഥാപിതമായ പിഎംസി ബാങ്ക് ഇപ്പോൾ ആറ് സംസ്ഥാനങ്ങളിലായി 137 ശാഖകളുള്ള ശൃംഖലയായി വളർന്നു. കൂടാതെ രാജ്യത്തെ മികച്ച 10 സഹകരണ ബാങ്കുകളിൽ ഒന്നാണ് പിഎംഎസി ബാങ്ക്. എന്നാൽ സുപ്രീംകോടതിയിൽ വെളിപ്പെടുത്തിയ ചില ക്രമക്കേടുകൾ കാരണമാണ് ബാങ്കിന് ആർബിഐ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ആറുമാസത്തിന് മുമ്പ് എല്ലാ ക്രമക്കേടുകളും പരിഹരിക്കുമെന്നും അതുവരെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്ത് നിക്ഷേപകർക്ക് ഉറപ്പ് നൽകുന്നുവെന്നും ചൊവ്വാഴ്ച നടത്തിയ പ്രസ്താവനയിൽ പിഎംസി ബാങ്കിന്റെ മാനേജിംഗ് ഡയറക്ടർ ജോയ് തോമസ് പറഞ്ഞു.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications