രാജ്യത്തുടനീളം തുടർച്ചയായ എട്ടാം ദിവസവും പെട്രോൾ, ഡീസൽ വില ഉയർന്നു. സർക്കാർ എണ്ണ വിപണന കമ്പനികൾ പെട്രോളിന്റെ വില ലിറ്ററിന് 22 മുതൽ 23 പൈസ വരെയും ഡീസലിന്റെ വില ലിറ്ററിന് 14 മുതൽ 15 പൈസ വരെയുമാണ് ഇന്ന് ഉയർത്തിയിരിക്കുന്നത്. ഇന്നത്തെ നിരക്ക് പരിഷ്കരണത്തിനുശേഷം ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 74.13 ൽ നിന്ന് 73.91 രൂപയായി ഉയർന്നു. ഡീസൽ വില ലിറ്ററിന് 67.07 രൂപയായി ഉയർന്നു.
എട്ട് ദിവസത്തെ വർദ്ധനവ്
നികുതി കുറവായതിനാൽ എല്ലാ മെട്രോകളെയും മറ്റ് സംസ്ഥാന നഗരങ്ങളെയും താരതമ്യം ചെയ്യുമ്പോൾ പെട്രോളിനും ഡീസലിനും ഏറ്റവും വില കുറവ് ഡൽഹിയാണ്. തിങ്കളാഴ്ച രാജ്യത്ത് ഇന്ധന ചില്ലറ വ്യാപാരികൾ പെട്രോൾ വില 28 മുതൽ 31 പൈസ വരെയും ഡീസലിന് 19 മുതൽ 21 പൈസ വരെയും വില ഉയർത്തി. കഴിഞ്ഞ എട്ട് ദിവസങ്ങൾ കണക്കിലെടുക്കുമ്പോൾ, പെട്രോൾ വില ലിറ്ററിന് 2.09 രൂപയും ഡീസൽ വില ലിറ്ററിന് 1.65 രൂപയുമാണ് ഉയർന്നത്.
കേരളത്തിലെ ഇന്നത്തെ വില
സംസ്ഥാനത്ത് ഇന്ന് നേരിയ ഇന്ധന വില വർദ്ധനവ് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. പെട്രോളിന് 9 പൈസയും ഡീസലിന് 2 പൈസയും മാത്രമാണ് ഇന്ന് വര്‍ദ്ധിച്ചിരിക്കുന്നത്. പെട്രോൾ ലിറ്ററിന് 77.42 രൂപയും ഡീസൽ ലിറ്ററിന് 72.04 രൂപയുമാണ് തിരുവനന്തപുരത്തെ ഇന്നത്തെ വിലനിലവാരം. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കൂടുന്നതിനെ തുടർന്നാണ് ആഭ്യന്തര വിപണിയിലും ഇന്ധനവില ഉയരുന്നത്.
മറ്റ് നഗരങ്ങളിലെ വില
കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോളിന് 76.82 രൂപ നൽകണം. ഒരു ലിറ്റർ ഡീസലിന് 69.49 രൂപയാണ് വില, ഇന്നലത്തെ നിരക്കായ ലിറ്ററിന് 69.35 രൂപയേക്കാൾ 14 പൈസ കൂടുതലാണിത്. മുംബൈയിൽ പെട്രോൾ വില 22 പൈസ വർദ്ധിച്ച് ലിറ്ററിന് 79.79 രൂപയായി. ഡീസലിന് ലിറ്ററിന് 70.37 രൂപയും. ചെന്നൈയിൽ പെട്രോൾ വില തിങ്കളാഴ്ചത്തെ 76.83 രൂപയിൽ നിന്ന് 23 പൈസ വർദ്ധിച്ചു. ഡീസൽ വില ലിറ്ററിന് 70.91 രൂപയായി ഉയർന്നു.
വിലയെ നിയന്ത്രിക്കുന്ന ഘടകങ്ങൾ
രാജ്യത്തിന്റെ ദൈനംദിന വിലനിർണ്ണയ സംവിധാനം അനുസരിച്ച്, ഇന്ധന വില ആഗോള അസംസ്കൃത വിലയെയും രൂപ-യുഎസ് ഡോളർ വിനിമയ നിരക്കിനെയും ആശ്രയിച്ചിരിക്കുന്നു. കാരണം ഇന്ത്യ അതിന്റെ ക്രൂഡ് ആവശ്യകതയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഓഹരിയിലേക്കുള്ള വിദേശ ഫണ്ട് വരവും യുഎസ് ഡോളറിനെതിരെ തിങ്കളാഴ്ച രൂപയുടെ മൂല്യത്തിൽ കാര്യമായ മാറ്റം രേഖപ്പെടുത്താത്തതും വിലയെ ബാധിച്ചിട്ടുണ്ട്.
സൗദി അറേബ്യ
ബ്രെൻറ് ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ ബാരലിന് 64.48 യുഎസ് ഡോളറിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഡ്രോൺ ആക്രമണത്തെത്തുടർന്ന് ഉണ്ടായ ക്രൂഡ് ഉൽപാദനത്തിന്റെ 75 ശതമാനവും സൗദി അറേബ്യ പുനസ്ഥാപിച്ചുവെന്നും അടുത്ത ആഴ്ച്ചയോടെ പൂർണമായും ഉത്പാദനം വീണ്ടെടുക്കുമെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications