കേരളത്തിൽ സ്വർണ വില വീണ്ടും 28000 കടന്നു. കഴിഞ്ഞ നാല് ദിവസങ്ങളിൽ സ്വർണത്തിന് വില മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇന്ന് വീണ്ടും വില കുത്തനെ ഉയർന്നു. പവന് 160 രൂപ വർദ്ധിച്ച് 28080 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 3,510 രൂപയാണ് ഇന്നത്തെ വില.
സെപ്റ്റംബര്‍ 19 ഓടെ പവന് 28,000 ത്തിന് താഴേക്ക് പോയ സ്വര്‍ണവില ഇന്ന് വീണ്ടും വര്‍ധിക്കുകയായിരുന്നു. സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു അന്നത്തെ നിരക്ക്.

എംസിഎക്‌സിൽ ഒക്ടോബർ സ്വർണ്ണ ഫ്യൂച്ചർ വില 0.04 ശതമാനം ഉയർന്ന് 38,124 രൂപയിലെത്തി. വെള്ളിയാഴ്ചത്തെ ഏറ്റവും താഴ്ന്ന നിരക്കായ 37,438 രൂപയിൽ നിന്ന് സ്വർണ്ണ വില 700 രൂപ അഥവാ 2 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ എംസിഎക്‌സിൽ ഇന്ന് വെള്ളി വില 0.14 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 48,048 രൂപയിലെത്തി. ആഗോള വിപണിയിൽ ഇന്ന് സ്വർണ വില ഔൺസിന് 1,530.92 രൂപയാണ്.
ഈ വർഷം ഇതുവരെ 20% വരെയാണ് സ്വർണ്ണ വില ഉയർന്നത്. ആഗോള സാമ്പത്തിക വളർച്ച മന്ദഗതിയിലായതും വ്യാപാര യുദ്ധവും മറ്റുമാണ് സ്വർണ വില ഇത്രയും ഉയരാൻ പ്രധാന കാരണം. വില കുത്തനെ ഉയർന്നതിനെ തുടർന്ന് സ്വർണം വാങ്ങുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിരുന്നു. എന്നാൽ ഉത്സവ, വിവാഹ സീസൺ ആരംഭിക്കുന്നതോടെ ഇന്ത്യയിൽ സ്വർണത്തിന്റെ ആവശ്യകത വർദ്ധിക്കുമെന്നാണ് ജ്വല്ലറികളുടെ വിലയിരുത്തൽ.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications