സർക്കാർ കോർപ്പറേറ്റ് നികുതി നിരക്ക് വെട്ടിക്കുറച്ചതിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി കാറുകളുടെ വില വീണ്ടും കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു. മാരുതി സുസുക്കിയുടെ തിരഞ്ഞെടുത്ത മോഡലുകളുടെ വില 5,000 രൂപ വരെയാണ് (എക്സ്-ഷോറൂം വിലയിൽ) കുറച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
ആൾട്ടോ 800, ആൾട്ടോ കെ 10, സ്വിഫ്റ്റ് ഡീസൽ, സെലെറിയോ, ബലേനോ ഡീസൽ, ഇഗ്നിസ്, ഡിസയർ ഡീസൽ, ടൂർ എസ് ഡീസൽ, വിറ്റാര ബ്രെസ്സ, എസ്-ക്രോസ് എന്നിവയുടെ എല്ലാ വകഭേദങ്ങൾക്കും വില കുറവ് ബാധകമാകുമെന്ന് മാരുതി സുസുക്കി അറിയിച്ചു. ഈ വില കുറയ്ക്കൽ കമ്പനിയുടെ വാഹന ശ്രേണിയിലെ നിലവിലെ പ്രമോഷണൽ ഓഫറുകളേക്കാൾ കൂടുതലായിരിക്കുമെന്നും മാരുതി വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് ദശകങ്ങളിലെ ഏറ്റവും മോശം വിൽപ്പന മാന്ദ്യമാണ് വാഹന മേഖല അഭിമുഖീകരിക്കുന്നത്. ഉപഭോക്താക്കളെ ആകർഷിക്കാനായി നിരവധി കാർ നിർമ്മാതാക്കൾ മികച്ച കിഴിവുകളും മറ്റ് ഓഫറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി അതിന്റെ ജനപ്രിയ മോഡലുകൾക്ക് 40,000 മുതൽ 1,01,200 രൂപ വരെ കിഴിവുകളും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
വാഹന വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും കോർപ്പറേറ്റ് നികുതി കുറച്ചതിന്റെ നേട്ടങ്ങൾ ഉപഭോക്താക്കളുമായി പങ്കിടാൻ തീരുമാനിച്ചതായും മാരുതി അറിയിച്ചു. സെപ്റ്റംബറിലെ കാറുകളുടെ വിൽപ്പന മുൻ മാസത്തേക്കാൾ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഈ ആഴ്ച ആദ്യം മാരുതി സുസുക്കി ചെയർമാൻ ആർ സി ഭാർഗവ പറഞ്ഞിരുന്നു.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications