ഉത്സവകാലം ആരംഭിച്ചതോടെ രാജ്യത്ത് പച്ചക്കറി വില കത്തിക്കയറുന്നു. സാധാരണക്കാരെ സമ്മർദ്ദത്തിലാക്കുന്ന വില വർദ്ധനവാണ് വിപണിയിൽ ഇപ്പോൾ കണ്ടു വരുന്നത്. സവാളയുടെ വില കഴിഞ്ഞ രണ്ടാഴ്ച്ചയായി കുത്തനെ ഉയർന്നു. ഒരു കിലോയ്ക്ക് 70 മുതൽ 80 രൂപ വരെയാണ് നിലവിലെ സവാള വില. മറ്റ് പച്ചക്കറികളുടെ വിലയും വൻ തോതിൽ കൂടിയിട്ടുണ്ട്.
കടുത്ത മഴയെ തുടർന്ന് വിളകൾക്ക് വലിയ തോതിൽ നാശനഷ്ടമുണ്ടായതോടെ കർഷകർക്കും കടുത്ത സമ്മർദ്ദമാണ് നേരിടേണ്ടി വരുന്നത്. വിദൂര സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന ക്യാപ്സിക്കം, കോളിഫ്ലവർ തുടങ്ങിയ പച്ചക്കറകൾക്കാണ് നിലവിൽ വില വർദ്ധിച്ചിരിക്കുന്നത്. 15 മുതൽ 20 ശതമാനം വരെ വില വർദ്ധനവാണ് ഇവയ്ക്ക് ഉണ്ടായിരിക്കുന്നത്. മഴയെ തുടർന്ന് ഗതാഗതം തട്ടപ്പെട്ടതാണ് ഇവയ്ക്ക് വില ഉയരാൻ കാരണം.

ഗ്രീൻ പീസിന് 120 മുതൽ 150 രൂപ വരെയും കോളിഫ്ലവറിന് 90 മുതൽ 100 രൂപ വരെയും തക്കാളിയ്ക്ക് 40 മുതൽ 50 രൂപ വരെയും ഉള്ളിയ്ക്ക് 70 മുതൽ 80 രൂപ വരെയുമാണ് നിലവിലെ വില.
വിതരണം വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടും ഉള്ളി വില വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആഭ്യന്തര വിതരണം മെച്ചപ്പെടുത്തുന്നതിനും ഉള്ളിയുടെ വില വർദ്ധനവ് പിടിച്ചു നിർത്തുന്നതിനും സർക്കാർ കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. സ്ഥിതി സാധാരണ നിലയിലായില്ലെങ്കിൽ ഉള്ളി കച്ചവടക്കാർക്ക് സ്റ്റോക്ക് ഹോൾഡിംഗ് പരിധി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications