കേരളത്തിൽ ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,480 രൂപയും പവന് 27,840 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ വില. ഇന്നലത്തെ വിലയേക്കാൾ ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 3,510 രൂപയും പവന് 28,080 രൂപയുമായിരുന്നു നിരക്ക്. സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്.
കഴിഞ്ഞ ദിവസം കനത്ത നഷ്ടം നേരിട്ടതിനെത്തുടർന്ന് ഇന്ത്യയിൽ മൊത്തത്തിൽ ഇന്ന് സ്വർണ്ണ വില ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. എംസിഎക്സിൽ ഒക്ടോബർ സ്വർണ്ണ ഫ്യൂച്ചറിന് 10 ഗ്രാമിന് 0.05 ശതമാനം ഉയർന്ന് 37,619 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എംസിഎക്സിൽ സിൽവർ ഫ്യൂച്ചറുകൾ 0.15 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 46,717 രൂപയിലെത്തി. ബുധനാഴ്ച, എംസിഎക്സിൽ സ്വർണ്ണം, വെള്ളി വില 1.4 ശതമാനവും 2.5 ശതമാനവും ഇടിഞ്ഞിരുന്നു.

ആഗോള വിപണിയിൽ സ്വർണ വില 0.4 ശതമാനം വർധിച്ച് ഔൺസിന് 1,509.46 ഡോളറിലെത്തി. ബുധനാഴ്ച ഇത് 2 ശതമാനം ഇടിഞ്ഞിരുന്നു. ആഗോള വിപണിയിലെ വെള്ളി വില 0.4 ശതമാനം ഇടിഞ്ഞ് 18.51 ഡോളറിലെത്തി.
സെൻട്രൽ ബാങ്ക് നിരക്ക് ഇളവ്, സാമ്പത്തിക വളർച്ചയിലുള്ള മാന്ദ്യം, യുഎസ്-ചൈന വ്യാപാര യുദ്ധം എന്നിവയാണ് ഈ വർഷം സ്വർണ വില കുത്തനെ ഉയരാൻ കാരണം. അടുത്തിടെ വിലയിലുണ്ടായ ഇടിവ് ഉപഭോക്തൃ ആവശ്യം ഉയർത്താൻ സഹായിക്കുമെന്നാണ് സ്വർണ വ്യാപാരികളുടെ പ്രതീക്ഷ. വിവാഹ സീസണും ദീപാവലി, ദസറ തുടങ്ങിയ ഉത്സവങ്ങളും അടുത്തതോടെ ഒക്ടോബർ-ഡിസംബർ പാദത്തിൽ ഇന്ത്യയിൽ സ്വർണ്ണ ആവശ്യം സാധാരണ ഉയരാറുണ്ട്.
malayalam.goodreturns.in
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications