പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനുളള അവസാനതിയ്യതി അടുത്തു വരികയാണ്. സെപ്റ്റംബര്‍ 30 നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ പാന്‍ കാര്‍ഡ് ഒക്ടോബര്‍ 1 മുതല്‍ പ്രവര്‍ത്തനരഹിതമാകും. ആദായനികുതി വകുപ്പ് പാന്‍-ആധാര്‍ ലിങ്കിംഗ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത് കൂടാതെ നികുതി വകുപ്പിന് പാന്‍ പ്രവര്‍ത്തനരഹിതമാണെന്ന് പ്രഖ്യാപിക്കാം. നിങ്ങളുടെ അസാധുവായ പാന്‍ സൂചിപ്പിക്കുക നിങ്ങള്‍ക്ക് ഒരിക്കലും പാന്‍ ഉണ്ടായിരുന്നില്ല എന്നാണ്.
നിങ്ങളുടെ പാന്‍ അസാധുവായിക്കഴിഞ്ഞാല്, നിങ്ങള്‍ അതിനെ ആധാറുമായി ലിങ്കുചെയ്യുന്നതുവരെ സാമ്പത്തിക ഇടപാടുകള്‍ക്കായി ഉപയോഗിക്കാന്‍ കഴിഞ്ഞേക്കില്ല. പ്രവര്‍ത്തനരഹിതമായ പാന്‍ എന്നാല്‍ എന്താണ് എന്ന് സര്‍ക്കാര്‍ ഇതുവരെ നിര്വചിച്ചിട്ടില്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്. 'പാന്‍ ഉപയോഗിച്ച് നിങ്ങള്‍ നടത്തിയ മുമ്പത്തെ ഇടപാടുകള്‍ പരിരക്ഷിക്കുന്നതിനായാണ് സമീപകാല ബജറ്റില്‍ ഈ മാറ്റം പ്രഖ്യാപിച്ചത്.' ഒരു പ്രമുഖ ബിസിനസ്സ് ദിനപത്രം ഉദ്ധരിച്ച് എന്‍എഎ ഷാ അസോസിയേറ്റ്സ് പങ്കാളിയായ ഗോപാല്‍ ബോഹ്ര പറഞ്ഞു.
ജൂലൈ 5 ന് അവതരിപ്പിച്ച അവസാന ബജറ്റില്‍ പാന്‍-ആധാര്‍ ലിങ്കിംഗ് നിയമങ്ങളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. ബജറ്റ് രേഖയില്‍ ഇങ്ങനെ പറയുന്നു : ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ വഴി മുമ്പ് നടത്തിയ ഇടപാടുകളുടെ സാധുത പരിരക്ഷിക്കുന്നതിനായി, വ്യവസ്ഥയില്‍ ഭേദഗതി വരുത്താന്‍ ഉദ്ദേശിക്കുന്നു. അങ്ങനെ ഒരു വ്യക്തി ആധാര്‍ നമ്പര്‍ അറിയിക്കുന്നതില്‍ പരാജയപ്പെട്ടാല്‍, അത്തരം വ്യക്തിക്ക് അനുവദിച്ച പാന്‍ നിര്‍ദ്ദിഷ്ട രീതിയില്‍ പ്രവര്‍ത്തനരഹിതമാക്കുക.
പാന്‍ പ്രവര്‍ത്തനരഹിതമായാല്‍ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് സര്‍ക്കാരില്‍ നിന്ന് വ്യക്തതയില്ല. പരിണതഫലങ്ങള്‍ പാന്‍ കൈവശം വയ്ക്കാത്തതിന് സമാനമായിരിക്കാമെന്നും ആ സാഹചര്യത്തില്‍, പാന്‍ ഉദ്ധരിക്കല്‍ നിര്‍ബന്ധിതമായിരിക്കുന്ന നിര്‍ദ്ദിഷ്ട സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്നും ഭോറ പറഞ്ഞു. പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മുമ്പുതന്നെ പലതവണ നീട്ടിയിട്ടുണ്ടെങ്കിലും, സമയപരിധി കൂടുതല്‍ നീട്ടാന്‍ സാധ്യതയില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
പാനിന് പകരം ആധാറും, ആധാറിന് പകരം പാനും മതിയെങ്കിലും ആധാര്‍ നമ്പര്‍ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്നത് ഇവിടെ എടുത്തുപറയേണ്ടതാണ്. പാന്‍ ഇല്ലാത്ത ആളുകള്‍ക്ക് ഇപ്പോള്‍ അവരുടെ ആധാര്‍ നമ്പര്‍ ഉദ്ധരിച്ച് ഐടിആര്‍ ഫയല്‍ ചെയ്യാനും പാന്‍ ഉദ്ധരിക്കാന്‍ ആവശ്യമുള്ളിടത്ത് അത് ഉപയോഗിക്കാനും കഴിയും. ഇത്തരം എല്ലാ കേസുകളിലും പാന്‍ കാര്‍ഡുകള്‍ ഓട്ടോ ഇഷ്യു ചെയ്യുമെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
