ഓഹരി വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്നലെ നഷ്ട്ടത്തിൽ ക്ലോസ് ചെയ്ത സെൻസെക്സും നിഫ്റ്റിയും ഇന്ന് നേട്ടമുണ്ടാക്കി. സെപ്റ്റംബറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ന് നിഫ്റ്റിയിൽ കണ്ടത്. നിഫ്റ്റ് 11,550 ലെവലിനു മുകളിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെൻസെക്സ് 396.22 പോയിൻറ് ഉയർന്ന് 38,989.74 ലും നിഫ്റ്റി 131 പോയിൻറ് ഉയർന്ന് 11,571.20 ലുമാണ് ക്ലോസ് ചെയ്തത്. ഏകദേശം 1260 ഓഹരികൾ ഇന്ന് നേട്ടം കൈവരിച്ചു. 1236 ഓഹരികൾ ഇടിവും രേഖപ്പെടുത്തി. 161 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

വേദാന്ത, കോൾ ഇന്ത്യ, എം ആൻഡ് എം, സീ എന്റർടൈൻമെന്റ്, ഐഒസി എന്നിവ സൂചികകളിൽ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ യെസ് ബാങ്ക്, ഇൻഫോസിസ്, എച്ച്യുഎൽ, എച്ച്സിഎൽ ടെക്, വിപ്രോ എന്നിവയ്ക്കാണ് നഷ്ടം നേരിട്ടത്. ഐടി ഒഴികെയുള്ള മറ്റെല്ലാ സൂചികകളും ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വച്ചു. മെറ്റൽ, ഓട്ടോ, ബാങ്ക്, എനർജി, ഇൻഫ്ര, ഫാർമ, എനർജി എന്നിവയാണ് ഇന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡ്ക്യാപ്പും സ്മോൾക്യാപ്പും 0.5 ശതമാനം നേട്ടത്തോടെ വ്യാപാരം അവസാനിച്ചു.
ഓഹരി വിപണിയിൽ തുടർച്ചയായ മൂന്ന് ദിവസത്തെ നേട്ടത്തിന് ശേഷം ഇന്നലെ സെൻസെക്സ് 1.2 ശതമാനം താഴ്ന്നാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 11,450 ലെവലിനു താഴെയായിരുന്നു. സെൻസെക്സ് 503.62 പോയിൻറ് ഇടിഞ്ഞ് 38593.52 ലും നിഫ്റ്റി 148.00 പോയിൻറ് കുറഞ്ഞ് 11,440.20 ലുമാണ് ഇന്നലെ ക്ലോസ് ചെയ്തത്. 761 ഓഹരികൾ ഇന്ന് നേട്ടം കൈവരിച്ചപ്പോൾ, 1733 ഓഹരികൾ ഇന്നലെ ഇടിവ് രേഖപ്പെടുത്തി.
malayalam.goodreturns.in
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications