മുതിര്‍ന്ന പൗരന്മാര്‍ക്ക് എഫ്ഡിക്കുമേല്‍ 8% വരെ പലിശയുമായി 3 ബാങ്കുകള്‍. കൂടുതലറിയാം

മുതിര്‍ന്ന പൗരന്മാര്‍ക്ക് നിക്ഷേപത്തിനുള്ള ഏറ്റവും സുരക്ഷിതമായ സാമ്പത്തിക സംവിധാനമാണ് ഫിക്‌സഡ് ഡെപ്പോസിറ്റ് (എഫ്ഡി) അഥവാ സ്ഥിരനിക്ഷേപം. നിശ്ചിത വരുമാനം ലഭിക്കുന്നതിനാലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ കുറവായതിനാലും അധികമാളുകളും ഇഷ്ടപ്പെടുന്ന നിക്ഷേപ സംവിധാനമാണിത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്ഥിര നിക്ഷേപത്തിനുമേല്‍ ആനുകൂല്യങ്ങള്‍ ചില ബാങ്കുകള്‍ നല്‍കുന്നുണ്ട്. പൊതുജനങ്ങളെ അപേക്ഷിച്ച് മുതിര്‍ന്ന പൗരന്മാര്‍ക്ക് സാധാരണയായി ഉയര്‍ന്ന പലിശനിരക്ക് ലഭിക്കും, അതായത് 0.5 ശതമാനം ഉയര്‍ന്ന പലിശനിരക്ക്.

എഫ്ഡി

പ്രതിമാസ, ത്രൈമാസ, അര്‍ദ്ധ വാര്‍ഷിക അല്ലെങ്കില്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ പലിശ അടയ്ക്കുന്ന സ്ഥിര നിക്ഷേപമാണ് ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നത്. എഫ്ഡി അക്കൗണ്ട് തുറക്കാന്‍ നിര്‍വചിക്കപ്പെട്ട ഒരു കാലയളവ് ഉണ്ട്. ഇത് ഏഴു ദിവസം മുതല്‍ 10 വര്‍ഷം വരെയാണ്. ഉപയോക്താക്കള്‍ക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് കാലാവധി തിരഞ്ഞെടുക്കാം. ഇത് ആദായനികുതി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.

ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 ടിടിബി പ്രകാരം ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ അല്ലെങ്കില്‍ പോസ്റ്റോഫീസുകള്‍ എന്നിവ വഴിയുള്ള (50,000 രൂപ വരെയുള്ള) നിക്ഷേപത്തിന് ലഭിക്കുന്ന പലിശയ്ക്ക് നികുതി ഇളവുണ്ട്. എഫ്ഡിയുടെ മറ്റൊരു നേട്ടം, വായ്പ എടുക്കുന്നതിന് ഇത് ഈടായി ഉപയോഗിക്കാം എന്നതാണ്. നോമിനേഷന്‍ സൗകര്യവും ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. ഒരു എഫ്ഡി സ്ഥാപിക്കുമ്പോള്‍ നോമിനിയുടെ പേര് പരാമര്‍ശിക്കണം.

 

മുതിര്‍ന്ന പൗരന്മാര്‍ക്ക് 8 ശതമാനം വരെ എഫ്ഡിക്കുമേല്‍ പലിശ നല്‍കുന്ന ബാങ്കുകള്‍ ഇതാ:

മുതിര്‍ന്ന പൗരന്മാര്‍ക്ക് 8 ശതമാനം വരെ എഫ്ഡിക്കുമേല്‍ പലിശ നല്‍കുന്ന ബാങ്കുകള്‍ ഇതാ:

1. ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് - ഒരു വര്‍ഷത്തെ കാലാവധിക്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് 8.50 ശതമാനം പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇത് ത്രൈമാസ അടിസ്ഥാനത്തില്‍ കൂട്ടിചേര്‍ക്കപ്പെടുന്നു. നിങ്ങള്‍ ഒരു വര്‍ഷത്തേക്ക് 10,000 രൂപ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍, മെച്യൂരിറ്റിക്ക് ശേഷം നിങ്ങളുടെ നിക്ഷേപം 10,877 രൂപയായി ഉയരും. ഇതേ ഉദാഹരണം എടുത്താല്‍ 10,000 രൂപ രണ്ട് വര്‍ഷത്തിനുള്ളില്‍ 8.50 ശതമാനം പലിശനിരക്കില്‍ 11,832 രൂപയായി ഉയരും.

എന്നാല്‍ മൂന്ന് വര്‍ഷത്തെ എഫ്ഡിക്ക്, എട്ട് ശതമാനം പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇത് നിങ്ങളുടെ 10,000 രൂപ നിക്ഷേപം 12,682 രൂപയാക്കുന്നു. അഞ്ചുവര്‍ഷത്തെ എഫ്ഡിയുടെ കാര്യത്തില്‍, നിക്ഷേപിച്ച അതേ തുക 5 വര്‍ഷത്തെ മെച്യൂരിറ്റി കാലയളവിനുശേഷം 14,859 രൂപയായി മാറും.

ബന്ദന്‍ ബാങ്ക്

2. ബന്ദന്‍ ബാങ്ക്- ഈ ബാങ്ക് ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപത്തില്‍ എട്ട് ശതമാനം പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. ഒരു വര്‍ഷ കാലാവധി കഴിഞ്ഞാല്‍ ഈ ബാങ്കിലെ 10,000 രൂപ എഫ്ഡി 10,824 രൂപയായി മാറും. രണ്ടുവര്‍ഷത്തേക്ക്, പലിശ നിരക്ക് 8.15 ശതമാനമാണ്. ഇത് നിങ്ങളുടെ 10,000 രൂപ കാലാവധി പൂര്‍ത്തിയായതിന് ശേഷം 11,751 രൂപയായി വര്‍ദ്ധിക്കുന്നു. അതുപോലെ, മൂന്ന് വര്‍ഷത്തേക്ക് ഇത് 8.10 ശതമാനം പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇത് നിങ്ങളുടെ 10,000 രൂപ 12,720 രൂപയാക്കി ഉയര്‍ത്തുന്നു. അഞ്ച് വര്‍ഷത്തെ എഫ്ഡി ആണെങ്കില്‍, ബാങ്ക് എട്ട് ശതമാനം പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. അതായത് നിക്ഷേപിച്ച അതേ തുക മെച്യൂരിറ്റിക്ക് ശേഷം 14,859 രൂപയായി ഉയരും.

ലക്ഷ്മി വിലാസ് ബാങ്ക്

3. ലക്ഷ്മി വിലാസ് ബാങ്ക്- മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒരു വര്‍ഷത്തേക്ക് 8.10 ശതമാനം പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. അതായത്, 10,000 രൂപയുടെ നിക്ഷേപം 10,835 രൂപയായി ഉയരും. രണ്ട് വര്‍ഷത്തേക്കും 8.10 ശതമാനമാണ് പലിശനിരക്ക്. കാലാവധി പൂര്‍ത്തിയായ ശേഷം, നിങ്ങളുടെ 10,000 രൂപ 11,740 രൂപയായി മാറും. മൂന്നുവര്‍ഷത്തെ പലിശ നിരക്ക് 8.10 ശതമാനമാണ്. മെച്യുരിറ്റി കഴിഞ്ഞ് ഇതേ തുക 12,720 രൂപയായി ഉയരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X