നിങ്ങളുടെ പാന്‍ നമ്പര്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചോ? ഇവ തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന തീയതിക്ക് ഇനി വെറും രണ്ട് ദിവസം കൂടി മാത്രം. സെപ്റ്റംബര്‍ 30 വരെയാണ് നിലവില്‍ ആധാറും പാനും ബന്ധിപ്പിക്കുന്നതിന് സർക്കാർ അനുവദിച്ചിരിക്കുന്ന അവസാന തീയതി. ജൂലൈയില്‍ അവതരിപ്പിച്ച ബജറ്റില്‍ വരുത്തിയ നിയമ ഭേദഗതി പ്രകാരം ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ നമ്പര്‍ ഒക്ടോബര്‍ ഒന്നുമുതല്‍ പ്രവര്‍ത്തന രഹിതമാകും.
പാന്‍ നമ്പര്‍ പ്രവര്‍ത്തനരഹിതമായാലുള്ള നടപടികള്‍ സംബന്ധിച്ച് പ്രത്യക്ഷ നികുതിബോര്‍ഡ് വ്യക്തത വരുത്തിയിട്ടില്ല. എന്നാല്‍, പാന്‍നമ്പര്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ നടത്താന്‍ പിന്നീട് കഴിയാതെ വരുമെന്നാണ് വിവരം.

അതേസമയം, ആദായനികുതി റിട്ടേണ്‍ നല്കാന് ആധാര്‍നമ്പര്‍ നല്കിയാല് മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുമുണ്ട്. ഇവര്‍ക്ക് പാന്‍ ഇല്ലെങ്കില്‍ ആധാറില്‍ നിന്നുള്ള വിവരങ്ങള്‍പ്രകാരം പാന്‍നമ്പര്‍ നല്‍കുമെന്ന് ബജറ്റില്‍ കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. ഇത്തരം എല്ലാ കേസുകളിലും പാന്‍ കാര്‍ഡുകള്‍ ഓട്ടോ ഇഷ്യു ചെയ്യുമെന്നും ആദായനികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്.
എൻആർഐകൾക്ക് (പ്രവാസി ഇന്ത്യൻ) ഇന്ത്യയിലെത്തുമ്പോൾ സ്വന്തമായി ആധാർ നമ്പർ നൽകാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇന്ത്യൻ പാസ്പോർട്ടുള്ള എൻആർഐകൾക്ക് ഇന്ത്യയിലെത്തിയ ശേഷം ആധാർ കാർഡുകൾ വിതരണം ചെയ്യുമെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ 2019 ലെ കേന്ദ്ര ബജറ്റിൽ നിർദ്ദേശിച്ചിരുന്നു. മുമ്പ് നാട്ടിലെത്തി 180 ദിവസം കഴിഞ്ഞാൽ മാത്രമേ എൻആർഐക്ക് ആധാർ കാർഡ് ലഭിച്ചിരുന്നുള്ളൂ.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications