ട്രെയിൻ ടിക്കറ്റുകൾക്ക് പകരം ഇനി പേപ്പർലെസ് ടിക്കറ്റ്. അതായത് നോർത്ത് വെസ്റ്റേൺ റെയിൽവേയിലെ ചില സ്റ്റേഷനുകളിൽ സാധാരണ ട്രെയിൻ ടിക്കറ്റുകൾക്ക് പകരം ഇനി ക്യൂആർ കോഡ് സംവിധാനം നടപ്പിലാക്കാൻ പോകുന്നുവെന്നാണ് റിപ്പോർട്ട്. വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ മൊബൈലിൽ എളുപ്പത്തിൽ ലഭിക്കുന്നതിന് നോർത്ത് വെസ്റ്റേൺ മേഖലയിലെ 12 സ്റ്റേഷനുകൾക്കായി ക്യുആർ കോഡുകൾ അവതരിപ്പിച്ചുവെന്നാണ് വിവരം. അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യാൻ തീരുമാനിക്കുന്ന യാത്രക്കാർക്ക് ഈ സേവനം സൗകര്യപ്രദമാകുമെന്നാണ് വിവരം.
ക്യൂആർ കോഡ്
മൊബൈലിൽ യുടിഎസ് ആപ്ലിക്കേഷൻ ഉപയോഗിച്ച് സ്റ്റേഷനുകളിൽ നൽകിയിട്ടുള്ള ക്യുആർ കോഡ് സ്കാൻ ചെയ്ത ശേഷം യാത്രക്കാർക്ക് എളുപ്പത്തിൽ ടിക്കറ്റ് ലഭിക്കുമെന്ന് നോർത്ത് വെസ്റ്റേൺ റെയിൽവേ, ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ അഭയ് ശർമ പറഞ്ഞു. അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യാൻ തീരുമാനിക്കുന്ന യാത്രക്കാർക്ക് ഈ സേവനം സൗകര്യപ്രദമാകുമെന്നാണ് വിവരം.
സ്റ്റേഷനുകൾ
താഴെ പറയുന്ന സ്റ്റേഷനുകളിലാണ് ക്യൂആർ കോഡ് ടിക്കറ്റുകൾ ലഭിക്കുക.
- ജയ്പൂർ
- അജ്മീർ
- ജോധ്പൂർ
- ബിക്കാനീർ
- അബു റോഡ്
- ഉദയ്പൂർ സിറ്റി
- ദുർഗാപുര
- അൽവാർ
- റെവാരി
- സംഗനേർ
- ലാൽഗഡ്
- ഗാന്ധിനഗർ ജയ്പൂർ
ക്യൂആർ കോഡ് വഴി എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം?
- ക്യൂആർ കോഡുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്, ഉപയോക്താവ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് യുടിഎസ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക.
- 'രജിസ്ട്രേഷൻ', 'ലോഗിൻ' പ്രക്രിയ എന്നിവ പൂർത്തിയാക്കുക.
- ലോഗിൻ ചെയ്ത ശേഷം ഉപഭോക്താവ് 'ബുക്ക് ടിക്കറ്റ്' മെനുവിൽ QR ബുക്കിംഗ് തിരഞ്ഞെടുത്ത് സ്റ്റേഷൻ പരിസരത്ത് നൽകിയിരിക്കുന്ന QR കോഡ് സ്കാൻ ചെയ്യുക.
- പോകേണ്ട സ്ഥലവും മറ്റ് ആവശ്യമായ വിവരങ്ങളും തിരഞ്ഞെടുത്ത് ബുക്കിംഗ് പ്രക്രിയ പൂർത്തിയാക്കുക.
യാത്രക്കാർക്ക് എളുപ്പം
ക്യൂആർ കോഡ് സ്കാനിംഗിലൂടെയുള്ള ടിക്കറ്റ് ബുക്കിംഗ് വഴി യാത്രക്കാർക്ക് എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. ഇത് ഉപയോഗിച്ച് പേപ്പർലെസ് റിസർവ് ചെയ്യാത്ത ടിക്കറ്റ് മൊബൈൽ ഫോണിൽ തന്നെ ലഭ്യമാകും.
malayalam.goodreturns.in
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications