ഓപ്പൺ മാർക്കറ്റിൽ കിലോയ്ക്ക് 70 മുതൽ 80 രൂപ വരെ വില ഉയർന്നതോടെ ഉള്ളിയുടെ കയറ്റുമതി കേന്ദ്ര സർക്കാർ നിരോധിച്ചു. എല്ലാത്തരം ഉള്ളികളും നിരോധനത്തിൽ ഉൾപ്പെടും. ഉള്ളിയുടെ കയറ്റുമതി നിരോധിച്ച് വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള വിദേശ വ്യാപാര ഡയറക്ടറേറ്റാണ് ഇന്ന് വിജ്ഞാപനം പുറത്തിറക്കിയത്. നിരോധനം ഉടനടി പ്രാബല്യത്തില് വരുമെന്നും സര്ക്കാര് അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് നിരോധനം.
ഉള്ളിയുടെ ചില്ലറ വിൽപ്പന വില ഈ ആഴ്ച ആദ്യം 70 മുതൽ 80 ആയി ഉയർന്നപ്പോൾ മൊത്ത വിപണി വിലയും കിലോയ്ക്ക് 40 മുതൽ 50 രൂപ വരെ ഉയർന്നു. ഒരു മാസം മുമ്പുള്ള വിലയേക്കാൾ കിലോയ്ക്ക് 10 മുതൽ 20 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ആറുമാസം മുമ്പ് മൊത്ത വിപണിയിൽ ഒരു കിലോയ്ക്ക് 12 മുതൽ 15 രൂപ വരെ മാത്രമായിരുന്നു ഉള്ളി വില.

ഉള്ളി ഉത്പാദിപ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ്, കർണാടക, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലെ വെള്ളപ്പൊക്കമാണ് വിതരണത്തെ ബാധിച്ചത്. ഉത്സവ സീസണിന് മുന്നോടിയായി വ്യാപാരികൾ ഉള്ളി ശേഖരിക്കുന്നതും വിലക്കയറ്റത്തിന് കാരണമാണെന്ന് പറയപ്പെടുന്നു. ഉള്ളിയ്ക്ക് ഏതാനും വർഷങ്ങൾ കൂടുമ്പോൾ വില ഇത്തരത്തിൽ കുതിച്ചുയരാറുണ്ടെന്നും നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇത്തവണ വില ഉയർന്നതെന്നും വ്യാപാരികൾ പറയുന്നു.
ഡൽഹി സർക്കാർ കിലോഗ്രാമിന് 23.90 രൂപയ്ക്കാണ് ന്യായവില കടകളിലൂടെയും വാനുകളിലൂടെയും ഉള്ളി വിൽപ്പന നടത്തുന്നത്. ഒരാൾക്ക് പരമാവധി 5 കിലോ വരെ ഉള്ളി വാങ്ങാൻ അനുവാദമുണ്ട്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications