ചെറുകിട സേവിംഗ്സ് സ്കീമുകളായ പിപിഎഫ് (പബ്ലിക് പ്രൊവിഡന്റ് ഫണ്ട്), സുകന്യ സമൃദ്ധി അക്കൗണ്ട്, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം എന്നിവയുടെ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലെ പലിശ നിരക്ക് സർക്കാർ ഇന്ന് പ്രഖ്യാപിക്കും. ഇത്തവണ പലിശ നിരക്ക് കുറയുമോ എന്നറിയാനാണ് നിക്ഷേപകർ കാത്തിരിക്കുന്നത്.
പലിശ കുറയാൻ സാധ്യത
പലിശ നിരക്കിൽ പൊതുവായുള്ള ഇടിവ് കാരണം മിക്കവാറും ഇത്തവണ ചെറുകിട നിക്ഷേപ പദ്ധതികളുടെയും പലിശ കുറയ്ക്കാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. എന്നിരുന്നാലും ചെറിയ സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കിൽ വലിയ കുറവുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നില്ല.
ബോണ്ട് വരുമാനത്തെ ആശ്രയിച്ച്
ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് സർക്കാരിന്റെ ബോണ്ട് വരുമാനത്തെ ആശ്രയിച്ച് ഓരോ പാദത്തിലും പരിഷ്കരിക്കും. ജൂലൈ-സെപ്റ്റംബർ പാദത്തിൽ പിപിഎഫിന്റെയും മറ്റ് ചെറുകിട സമ്പാദ്യ പദ്ധതികളുടെയും പലിശ നിരക്ക് 10 ബേസിസ് പോയിൻറ് സർക്കാർ കുറച്ചിരുന്നു. ബാങ്കുകളും സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ നിലവിൽ കുറയ്ക്കുകയാണ്.
നിലവിലെ പലിശ നിരക്ക്
നടപ്പ് പാദത്തിൽ (ജൂലൈ-സെപ്റ്റംബർ പാദത്തിൽ) പിപിഎഫ്, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്സി) എന്നിവയ്ക്ക് 7.9 ശതമാനവും
കിസാൻ വികാസ് പത്രയ്ക്ക് (കെവിപി) 7.6 ശതമാനവും സുകന്യ സമൃദ്ധി നിക്ഷേപത്തിന് 8.4 ശതമാനവും അഞ്ചുവർഷത്തെ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന് 8.6 ശതമാനവും പലിശയാണ് ലഭിച്ചിരുന്നുത്. സുകന്യ സമൃദ്ധി, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമുകൾ എന്നിവയാണ് മറ്റ് ചെറിയ സേവിംഗ്സ് സ്കീമുകളേക്കാൾ ഉയർന്ന വരുമാനം നൽകുന്നത്.
ആർബിഐ ധനനയം
റിസർവ് ബാങ്ക് ധനനയ തീരുമാനം വെള്ളിയാഴ്ച പ്രഖ്യാപിക്കും. കൂടാതെ ബെഞ്ച്മാർക്ക് റിപ്പോ നിരക്ക് ഇനിയും കുറയ്ക്കുമെന്നാണ് വ്യാപകമായി പ്രതീക്ഷിക്കുന്നത് ഈ വർഷം ഇതുവരെ റിസർവ് ബാങ്ക് 110 ബേസിസ് പോയിൻറ് കുറച്ചിട്ടുണ്ട്.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications