ഐഫോൺ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്..വളരെക്കാലമായി ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പുതിയ പതിപ്പിലേക്ക് അപ്ഗ്രേഡു ചെയ്യാത്ത ഐഫോൺ ഉപയോക്താക്കൾക്ക് അടുത്ത വർഷം മുതൽ വാട്ട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കില്ല. നിങ്ങളുടേത് iOS 8 ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ഐഫോണാണെങ്കിൽ വാട്ട്സ്ആപ്പിൽ നിന്നുള്ള നിർദ്ദേശമനുസരിച്ച് 2020 ഫെബ്രുവരി 1 വരെ മാത്രമേ നിങ്ങളുടെ ഫോണിൽ വാട്ട്സ്ആപ്പ് ഉപോഗിക്കാൻ കഴിയൂ.
iOS 8ൽ ഇനി പുതിയ അക്കൗണ്ടുകൾ സൃഷ്ടിക്കാനോ നിലവിലുള്ള അക്കൗണ്ടുകൾ സ്ഥിരീകരിക്കാനോ കഴിയില്ലെന്നാണ് അപ്ഡേറ്റ് വ്യക്തമാക്കുന്നത്. അതിനാൽ വാട്ട്സ്ആപ്പ് പ്രവർത്തിപ്പിക്കാൻ ഐഫോൺ ഉപയോക്താക്കൾക്ക് iOS 9 അല്ലെങ്കിൽ അതിനുശേഷമുള്ള പുതിയ
ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേയ്ക്ക് അപ്ഗ്രേഡ് ചെയ്യേണ്ടി വരും.

മികച്ച സേവനത്തിനായി നിങ്ങളുടെ ഫോണിൽ ലഭ്യമായ iOS- ന്റെ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കാനാണ് വാട്ട്സ്ആപ്പും ശുപാർശ ചെയ്യുന്നത്. അൺലോക്ക് ചെയ്ത ഉപകരണങ്ങളുടെ ഉപയോഗത്തിൽ നിയന്ത്രണങ്ങളില്ല. എന്നിരുന്നാലും, ഈ പരിഷ്ക്കരണങ്ങൾ ഉപകരണത്തിന്റെ പ്രവർത്തനത്തെ ബാധിച്ചേക്കാമെന്നതിനാൽ, ഐഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പരിഷ്ക്കരിച്ച പതിപ്പുകൾ ഉപയോഗിക്കുന്ന ഉപകരണങ്ങൾക്കും വാട്ട്സ്ആപ്പ് സേവനം നൽകാൻ കഴിയില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു.
ഐഫോണിൽ മാത്രമല്ല ആൻഡ്രോയിഡ് പതിപ്പുകൾ 2.3.7 നേക്കാൾ പഴയ ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള മൊബൈൽ ഫോണുകളിലും ഇനി പുതിയ അക്കൗണ്ടുകൾ സൃഷ്ടിക്കാനോ നിലവിലുള്ള അക്കൗണ്ടുകൾ വേരിഫൈ ചെയ്യാനോ കഴിയില്ലെന്നും വാട്ട്സ്ആപ്പ് അറിയിച്ചു. എന്നിരുന്നാലും, 2020 ഫെബ്രുവരി 1 വരെ ഈ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നത് തുടരാനാകും.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications