2019 ഒക്ടോബർ മാസത്തിൽ ബാങ്ക് അവധികളുടെ പൂരം. ഇത്തവണ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള ബാങ്കുകൾക്ക് മൊത്തത്തിൽ ലഭിക്കുന്നത് 11 ദിവസത്തെ അവധിയാണ്. എന്നാൽ ഓരോ സംസ്ഥാനത്തെയും ആഘോഷ ദിനങ്ങളും മറ്റും വ്യത്യസ്തമായതിനാൽ ചില വ്യത്യാസങ്ങളുമുണ്ട്. ഞായർ, രണ്ടാം ശനി, നാലാം ശനി ദസറ, ദീപാവലി തുടങ്ങി ഒക്ടോബർ 2 നും ഒക്ടോബർ 29 നും ഇടയിലാണ് 11 അവധി ദിനങ്ങളുള്ളത്.
അതിനാൽകാശിന് ആവശ്യങ്ങളുള്ളവർ ഒക്ടോബറിലെ ആ ബാങ്ക് അവധി ദിനങ്ങളുടെ പട്ടിക മനസ്സിൽ സൂക്ഷിക്കുന്നതും ആവശ്യത്തിന് പണം കൈയിൽ കരുതുന്നതും പ്രധാനമാണ്. ബാങ്ക് ജീവനക്കാർ അവധിയെടുക്കുന്നതിനാൽ ബാങ്ക് എടിഎം റീഫില്ലിംഗും താൽക്കാലികമായി തടസ്സപ്പെട്ടേയ്ക്കാം. നിലവിലെ റിസർവ് ബാങ്ക് നിയമങ്ങൾ അനുസരിച്ച്, ബാങ്കുകൾക്ക് മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ പൊതു അവധിയാണ്.

താഴെ പറയുന്നവയാണ് ഒക്ടോബറിലെ അവധി ദിനങ്ങൾ.
- ഒക്ടോബർ 2: ഗാന്ധി ജയന്തി
- ഒക്ടോബർ 6: ഞായർ
- ഒക്ടോബർ 7: നവമി
- ഒക്ടോബർ 8: ദസറ
- ഒക്ടോബർ 12: രണ്ടാം ശനി
- ഒക്ടോബർ 13: ഞായർ
- ഒക്ടോബർ 20: ഞായർ
- ഒക്ടോബർ 26: നാലാം ശനി
- ഒക്ടോബർ 27: ദീപാവലി
- ഒക്ടോബർ 28: ഗോവർദ്ധൻ പൂജ
- ഒക്ടോബർ 29: ഭായ് ഡൂജ്
കേരളത്തില്‍ ഒക്ടോബര്‍ രണ്ട്, ഏഴ്, എട്ട്, 12, 26 എന്നീ ദിവസങ്ങള്‍ പൊതു അവധി ആയിരിക്കും. കഴിഞ്ഞ മാസം ധനമന്ത്രി നിർമ്മല സീതാരാമൻ 10 പ്രമുഖ പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ചതിൽ പ്രതിഷേധിച്ച് നാല് ബാങ്ക് യൂണിയനുകൾ സെപ്റ്റംബർ 25 അർദ്ധരാത്രി മുതൽ സെപ്റ്റംബർ 27 വരെ രണ്ട് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് പണിമുടക്ക് മാറ്റി വച്ചു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
