പഞ്ചാബ്, മഹാരാഷ്ട്ര സഹകരണ ബാങ്കിന് (പിഎംസി) ആറ് മാസത്തേക്ക് റിസർവ് ബാങ്ക് പണം പിൻവലിക്കൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യയിലെ ബാങ്കുകളെ നിരവധി അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പിഎംസി ബാങ്ക് മാത്രമല്ല മറ്റ് ഒൻപത് വാണിജ്യ ബാങ്കുകളും ആർബിഐ അടച്ചുപൂട്ടാൻ ഒരുങ്ങുന്നു എന്ന തരത്തിലാണ് വ്യാജ വാർത്തകൾ പ്രചരിക്കുന്നത്. ഇക്കാര്യത്തിൽ വ്യക്തത നൽകാനായി റിസർവ് ബാങ്ക് ട്വിറ്ററിൽ ചില കാര്യങ്ങൾ വിശദീകരിച്ചിട്ടുമുണ്ട്.
ധനകാര്യ സെക്രട്ടറിയുടെ വിശദീകരണം
ജനങ്ങൾക്ക് വളരെയധികം വിശ്വാസമുള്ള പൊതുമേഖലാ ബാങ്കുകൾ അടയ്ക്കുന്നതിനെക്കുറിച്ച് യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും ഇത്തരം അഭ്യൂഹങ്ങൾ അപഹാസ്യമാണെന്ന് ധനകാര്യ സെക്രട്ടറി രാജീവ് കുമാർ പറഞ്ഞു. മൂലധന നിക്ഷേപം നടത്തി സർക്കാർ ബാങ്കുകളെ ശക്തിപ്പെടുത്താനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യാജ വാർത്ത
വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന തെറ്റായ സന്ദേശത്തിൽ വിവിധ ബാങ്കുകൾ അടച്ചു പൂട്ടാൻ പോകുന്നുവെന്നും നിക്ഷേപകർ എത്രയും വേഗം ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കണമെന്നുമാണ് പൊതുജനങ്ങളോട് ആവശ്യപ്പെടുന്നത്. വ്യാജ വാർത്തയിൽ പ്രചരിക്കുന്ന ഒൻപത് ബാങ്കുകൾ താഴെ പറയുന്നവയാണ്.
ബാങ്കുകൾ ഇവയാണ്
- കോർപ്പറേഷൻ ബാങ്ക്
- യുക്കോ ബാങ്ക്
- ഐഡിബിഐ
- ബാങ്ക് ഓഫ് മഹാരാഷ്ട്ര
- ആന്ധ്ര ബാങ്ക്
- ഇന്ത്യൻ ഓവർസീസ് ബാങ്ക്
- സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
- ദേനാ ബാങ്ക്
- യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ
ലയന പ്രഖ്യാപനം
മുകളിൽ പറയുന്ന മിക്ക ബാങ്കുകളും മറ്റ് ബാങ്കുകളുമായി ലയിപ്പിച്ചതോ ലയിപ്പിക്കുന്ന പ്രക്രിയയിൽ ഉൾപ്പെട്ടിട്ടുള്ളതോ ആണ്. രാജ്യത്തെ 10 പൊതുമേഖലാ ബാങ്കുകളെയാണ് നാല് വലിയ ബാങ്കുകളായി ലയിപ്പിക്കുമെന്ന് സർക്കാർ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണൽ ബാങ്കുമായി ലയിക്കും. സിൻഡിക്കേറ്റ് ബാങ്ക്, കാനറ ബാങ്കിന്റെ ഭാഗമാകും. ആന്ധ്ര ബാങ്കും കോർപ്പറേഷൻ ബാങ്കും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായി ലയിക്കും. അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കുമായും ലയിക്കും. സർക്കാർ ഇതിനകം ദേനാ ബാങ്കിനെയും വിജയ ബാങ്കിനെയും ബാങ്ക് ഓഫ് ബറോഡയുമായി ലയിപ്പിച്ചിട്ടുണ്ട്.
malayalam.goodreturns.in
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
