ജൂണ്‍ പാദത്തില്‍ രാജ്യത്തിന്റെ വിദേശ കടം 557.4 ബില്യണ്‍ ഡോളറാണ്. 2019 മാര്‍ച്ചില്‍ അവസാനിച്ച പാദത്തേക്കാള്‍ 14.1 ബില്യണ്‍ യുഎസ് ഡോളറിന്റെ വര്‍ധനവാണ് റിസര്‍വ് ബാങ്ക് അറിയിച്ചത്. രൂപയ്ക്കും മറ്റ് പ്രധാന കറന്‍സികള്‍ക്കുമെതിരെ യുഎസ് ഡോളറിന്റെ മൂല്യത്തകര്‍ച്ച മൂലമുണ്ടായ മൂല്യനിര്‍ണ്ണയ നഷ്ടം 1.7 ബില്യണ്‍ യുഎസ് ഡോളറാണ്. മൂല്യനിര്‍ണ്ണയത്തിലെ മാറ്റങ്ങള്‍ ഒഴിവാക്കിയാല്‍, 2019 മാര്‍ച്ച് അവസാനവും 2019 ജൂണ്‍ അവസാനവും 14.1 ബില്യണ്‍ ഡോളറിന് പകരം 12.4 ബില്യണ്‍ യുഎസ് ഡോളറായിരുന്നു കടത്തിന്റെ വര്‍ധന.

വാണിജ്യ വായ്പകള്‍ 38.4 ശതമാനം വിഹിതമുള്ള ബാഹ്യ കടത്തിന്റെ ഏറ്റവും വലിയ ഘടകമായി തുടരുന്നു. തൊട്ടുപിന്നാലെ പ്രവാസി നിക്ഷേപവും (24 ശതമാനം) ഹ്രസ്വകാല വ്യാപാര വായ്പയും (18.7 ശതമാനം). ദീര്‍ഘകാല കടം 2019 ജൂണ്‍ അവസാനത്തോടെ 447.7 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. എന്നാല്‍, 2019 മാര്‍ച്ച് അവസാനത്തോടെ അത് 12.8 ബില്യണ്‍ യുഎസ് ഡോളര്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. മൊത്തം ബാഹ്യ കടത്തിലെ ഹ്രസ്വകാല കടത്തിന്റെ വിഹിതം 2019 മാര്‍ച്ച് അവസാനത്തെ 20 ശതമാനത്തില്‍ നിന്ന് ജൂണ്‍ അവസാനത്തോടെ 19.7 ശതമാനമായി കുറഞ്ഞു.
ഹ്രസ്വകാല കടത്തിന്റെ അനുപാതം 2019 ജൂണ്‍ അവസാനത്തോടെ 25.5 ശതമാനമായി കുറഞ്ഞു. ഇത് 2019 മാര്‍ച്ച് അവസാനത്തില്‍ 26.3 ശതമാനമായിരുന്നു.യുഎസ് ഡോളര്‍ മൂല്യമുള്ള കടം രാജ്യത്തിന്റെ ബാഹ്യ കടത്തിന്റെ ഏറ്റവും വലിയ ഘടകമായി തുടരുന്നു. 2019 ജൂണ്‍ അവസാനത്തോടെ 51.5 ശതമാനം വിഹിതമായി, ശേഷം രൂപ (34.7 ശതമാനം), യെന്‍ (5.1 ശതമാനം), എസ്ഡിആര് (4.7) യൂറോ) (3.2 ശതമാനം) എന്നിവയും. 2019 ജൂണ്‍ അവസാനത്തോടെ സര്‍ക്കാര്‍, സര്‍ക്കാരിതര മേഖലകളിലെ കുടിശ്ശിക വര്‍ദ്ധിച്ചതായി വായ്പ തിരിച്ചുള്ള വര്‍ഗ്ഗീകരണം വ്യക്തമാക്കുന്നു. വാണിജ്യ വായ്പകളുടെ തിരിച്ചടവ് കുറഞ്ഞതിന്റെ പ്രതിഫലനമായി, നിലവിലെ വരുമാനത്തിന്റെ 5.8 ശതമാനമായി 2019 ജൂണ്‍ അവസാനത്തോടെ കുറഞ്ഞു. ഇത് മാര്‍ച്ച് അവസാനം 6.4 ശതമാനമായിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
