സ്വർണ വിലയിൽ ഇന്ന് വീണ്ടും വർദ്ധനവ്. പവന് 80 രൂപ വർദ്ധിച്ച് 27960 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒക്ടോബർ ഒന്നിന് സ്വർണ വില കുത്തനെ കുറഞ്ഞിരുന്നു. എന്നാൽ പിന്നീട് വില വീണ്ടും മുകളിലേയ്ക്ക് ഉയരുന്ന പ്രവണതകളാണ് കാണുന്നതെന്ന് വ്യാപാരികൾ വ്യക്തമാക്കി. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 3495 രൂപയാണ് വില.
സ്വർണ വില വീണ്ടും 28000ന് മുകളിലേയ്ക്ക് ഉയരാൻ സാധ്യതയുണ്ടെന്നും വ്യാപാരികൾ വ്യക്തമാക്കി. ഒക്ടോബർ ഒന്നിന് പവന് 27520 രൂപയായിരുന്നു സ്വർണ വില. രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു ഇത്. എന്നാൽ സെപ്റ്റംബർ ആദ്യം പവന്റെ വില 29,000 കടന്നിരുന്നു. 29,120 രൂപ വരെ എത്തിയ പവന്റെ വില പിന്നീട് ഇടിയുകയായിരുന്നു. ചരിത്രത്തിലെ തന്നെ റെക്കോർഡ് വിലയായിരുന്നു ഇത്.

വിവാഹ സീസണും ദീപാവലി, ദസറ തുടങ്ങിയ ഉത്സവങ്ങളും അടുത്തതോടെ ഒക്ടോബർ-ഡിസംബർ പാദത്തിൽ ഇന്ത്യയിൽ സ്വർണ്ണ ആവശ്യം സാധാരണ ഉയരാറുണ്ട്. ഈ അവസരത്തിൽ സ്വർണ വില കുത്തനെ ഉയർന്നാൽ ഈ വർഷം സ്വർണം വാങ്ങുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകാനും സാധ്യതയുണ്ട്.
എംസിഎക്സിൽ ഒക്ടോബർ സ്വർണ്ണ ഫ്യൂച്ചർ വില ഇന്നലെ 10 ഗ്രാമിന് 36,771 മുതൽ 37,513 രൂപ വരെ ഉയർന്നിരുന്നു. ആഗോള വിപണിയിലും സമാനമായ ഒരു പ്രവണതയാണ് കണ്ടത്. കഴിഞ്ഞ ദിവസം വെള്ളി വിലയും കുത്തനെ ഉയർന്നിരുന്നു. എംസിഎക്സിൽ 1,100 രൂപ അഥവാ 1.7 ശതമാനം ഉയർന്ന് വെള്ളിവില ഒരു കിലോയ്ക്ക് 44,870 രൂപയിലെത്തി. കേന്ദ്രസർക്കാരിനു വേണ്ടി റിസർവ് ബാങ്ക് പുറത്തിറക്കുന്ന സ്വർണ്ണ ബോണ്ടുകളിലും ഈ മാസം മുതൽ നിക്ഷേപം നടത്താം.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications