കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ ആദ്യമായി രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ നിരക്കിലുണ്ടായ ഇടിവാണ് ഇന്ന് ഇന്ത്യയിലെ ഇന്ധന നിരക്കിനെ ബാധിച്ചത്. പെട്രോളിന്റെ വില ലിറ്ററിന് 10 പൈസയും ഡീസലിന് ലിറ്ററിന് 6 പൈസയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്.
കേരളത്തിലെ ഇന്നത്തെ വില
സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 10 പൈസയും ഡീസലിന് ഏഴ് പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. പെട്രോൾ ലിറ്ററിന് 77.902 രൂപയും ഡീസൽ ലിറ്ററിന് 72.497 രൂപയുമാണ് നിരക്ക്. അതേസമയം ഇന്നലെ ഇന്ധനവിലയിൽ മാറ്റം ഉണ്ടായിരുന്നില്ല.
വിവിധ നഗരങ്ങളിലെ വില
ഇന്നത്തെ കണക്കനുസരിച്ച് ഒരു ലിറ്റർ പെട്രോളിന് ഡൽഹിയിൽ 74.51 രൂപയും മുംബൈയിൽ 80.11 രൂപയും ബംഗളൂരുവിൽ 77 രൂപയും ഗുഡ്ഗാവിൽ 74.06 രൂപയും ഹൈദരാബാദിൽ 79.14 രൂപയുമാണ് വില. ഡീസൽ ലിറ്ററിന് ഡൽഹിയിൽ 67.43 രൂപയും, മുംബൈയിൽ 70.69 രൂപയും ബംഗളൂരുവിൽ 69.67 രൂപയും ഗുഡ്ഗാവിൽ 66.49 രൂപയും ഹൈദരാബാദിൽ 73.44 രൂപയുമാണ് നിരക്ക്.
ഡ്രോൺ ആക്രമണം
സൗദി അറേബ്യയിലെ എണ്ണ സംസ്ക്കരണ പ്ലാന്റിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് മുമ്പാണ് പെട്രോൾ വില അവസാനമായി കുറഞ്ഞത്. ഡ്രോൺ ആക്രമണത്തിന് ശേഷം വില കുത്തനെ ഉയരുകയായിരുന്നു. എന്നാൽ കഴിഞ്ഞ ഏഴു ദിവസമായി ക്രൂഡ് ഓയിൽ നിരക്ക് എല്ലാ ദിവസവും കുറയുന്നുണ്ടായിരുന്നു. ഇപ്പോൾ ഏകദേശം രണ്ട് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് നിരക്ക് എത്തിയിരിക്കുന്നത്.
ബ്രെൻറ് ക്രൂഡ് ഓയിൽ
ബ്രെൻറ് ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് നിരക്ക് 0.2 ശതമാനം ഉയർന്ന് 0209 ജിഎംടി ബാരലിന് 57.79 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചർ 23 സെൻറ് അഥവാ 0.4 ശതമാനം ഉയർന്ന് ബാരലിന് 52.87 ഡോളറിലെത്തി. ബുധനാഴ്ച 1.8 ശതമാനം ഇടിഞ്ഞിരുന്നു.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications