റിലയൻസ് ജിയോ ജിയോഫോൺ ദീപാവലി 2019 ഓഫർ പ്രഖ്യാപിച്ചു. ജിയോ ഫോണിന് നിലവിലെ വിലയായ 1500 രൂപയിൽ നിന്ന് 699 രൂപയായി ഒറ്റയടിയ്ക്ക് കമ്പനി കുത്തനെ വില കുറച്ചു. ദസറയും ദീപാവലിയും പ്രമാണിച്ചാണ് ഫോണിന്റെ വിലയിൽ വൻ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ യാതൊരു നിബന്ധനകളും ബാധകമല്ലാതെ 800 രൂപയുടെ ലാഭമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക.
ദീപാവലി 2019 ഓഫറിലൂടെ ജിയോ ഫോൺ വാങ്ങുന്നവർക്ക് 700 രൂപ വിലമതിക്കുന്ന ഡാറ്റാ ആനുകൂല്യങ്ങളും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപഭോക്താവ് ചെയ്യുന്ന ആദ്യത്തെ ഏഴ് റീചാർജുകൾക്ക് ജിയോ അധികമായി 99 രൂ മൂല്യമുള്ള അധിക ഡാറ്റാ നൽകും. ജിയോഫോൺ വാങ്ങുന്നതിലൂടെയുള്ള 800 രൂപ ലാഭവും 700 രൂപയുടെ ഡാറ്റയും സൗജന്യമായി ലഭിക്കുന്നതോടെ ഓരോ ജിയോഫോൺ ഉപഭോക്താക്കൾക്കും 1,500 രൂപയുടെ ആനുകൂല്യമാണ് ലഭിക്കുക.

ഒരു ഇന്ത്യക്കാരനും താങ്ങാനാവുന്ന ഇന്റർനെറ്റും ഡിജിറ്റൽ വിപ്ലവത്തിന്റെ നേട്ടങ്ങളും നഷ്ടപ്പെടുന്നില്ലെന്ന് ജിയോ ഉറപ്പാക്കുമെന്നും 'ജിയോഫോൺ ദീപാവലി സമ്മാനം' വാഗ്ദാനം ചെയ്യുന്നതിലൂടെ, സാമ്പത്തിക പിരമിഡിന്റെ അടിത്തട്ടിൽ ഉള്ളവരെയും ഇന്റർനെറ്റ് ഇക്കോണമിയിലേക്ക് കൊണ്ടുവരുന്നതിനാണ് 1,500 രൂപയുടെ നിക്ഷേപം നടത്തുന്നതെന്നും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു.
ദസ്സറ മുതൽ ദീപാവലി വരെയുള്ള കാലയളവിലാണ് ഈ സൗജന്യ ഓഫർ ജിയോ ലഭ്യമാക്കുന്നത്. 50 കോടി ഉപയോക്താക്കളിലേക്ക് ജിയോഫോണ്‍ എത്തിക്കുന്നതിനും കൂടുതല്‍ ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കളെ 2ജിയില്‍ നിന്നും 4ജിയിലേക്ക് കൊണ്ടുവരുന്നതിനുമാണ് ജിയോയുടെ പുതിയ നീക്കം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
