സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് കുത്തനെ ഉയർന്നു. ഗ്രാമിന് 3,525 രൂപയും പവന് 28,200 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ നിരക്ക്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കൂടിയത്. ഇന്നലെ രാവിലെ ഗ്രാമിന് 3495 രൂപയ്ക്കും പവന് 27960 രൂപയ്ക്കുമാണ് വ്യാപാരം നടന്നത് എന്നാൽ ഉച്ചയ്ക്ക് ശേഷം വീണ്ടും നിരക്ക് ഉയർന്നു. പവന് 28080 രൂപയായിരുന്നു ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയ നിരക്ക്. ഇന്ന് വീണ്ടും വില ഉയരുകയായിരുന്നു.
റെക്കോർഡ് വില
കഴിഞ്ഞ മാസം സ്വർണത്തിന് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയിരുന്നു. സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്. കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് പവന് 27680 രൂപയാണ്. ഒക്ടോബർ ഒന്നിന് സ്വർണ വില കുത്തനെ കുറഞ്ഞിരുന്നുവെങ്കിലും പിന്നീട് വില വീണ്ടും കൂടുകയായിരുന്നു.
എംസിഎക്‌സിലെ നിരക്ക്
എംസിഎക്‌സിൽ ഡിസംബറിലെ ഗോൾഡ് ഫ്യൂച്ചർ കരാറുകളുടെ വില 0.16 ശതമാനം ഇടിഞ്ഞ് 38,343 രൂപയിലെത്തി. എംസിഎക്‌സിലെ വെള്ളി ഫ്യൂച്ചർ കരാറുകൾ 0.25 ശതമാനം ഇടിഞ്ഞ് 45,527 രൂപയിലുമെത്തി. എന്നാൽ ആഗോള വിപണിയിൽ സ്വർണ വില ഇന്ന് നാലാം ദിവസവും ഉയർന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,508.07 ഡോളറാണ് ഇന്നത്തെ നിരക്ക്.
ദീപാവലി, ദസറ
വിവാഹ സീസണും ദീപാവലി, ദസറ തുടങ്ങിയ ഉത്സവങ്ങളും അടുത്തതോടെ ഒക്ടോബർ-ഡിസംബർ പാദത്തിൽ ഇന്ത്യയിൽ സ്വർണ്ണ ആവശ്യം സാധാരണ ഉയരാറുണ്ട്. ഈ അവസരത്തിൽ സ്വർണ വില കുത്തനെ ഉയർന്നാൽ ഈ വർഷം സ്വർണം വാങ്ങുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകാനും സാധ്യതയുണ്ട്.
സ്വർണ ബോണ്ട്
കേന്ദ്ര സർക്കാരിനു വേണ്ടി റിസർവ് ബാങ്ക് പുറത്തിറക്കുന്ന സ്വർണ്ണ ബോണ്ടുകളിലും ഈ മാസം മുതൽ നിക്ഷേപം നടത്താം. അടുത്ത വർഷം മാർച്ച് വരെ ആറു ഭാഗമായി ബോണ്ടുകൾ പുറത്തിറക്കാനാണ് തീരുമാനം. സ്വർണ്ണം വാങ്ങാതെ തന്നെ സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ ബോണ്ടുകളിലൂടെ കഴിയും. ബോണ്ട് കാലാവധി കഴിഞ്ഞ് അന്നത്തെ സ്വർണ്ണ വില അനുസരിച്ച് ബോണ്ടുകൾ പണമാക്കാവുന്നതാണ്. ഒപ്പം നിക്ഷേപിക്കുന്ന തുകയ്ക്ക് അനുസരിച്ച് പലിശയും കിട്ടും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
