സർക്കാർ ജീവനക്കാരുടെ ഹൗസ് ബിൽഡിംഗ് അഡ്വാൻസിനുള്ള പലിശ 8.5 ശതമാനത്തിൽ നിന്ന് 7.9 ശതമാനമായി കുറച്ചു. ജീവനക്കാരുടെ ഭവന ആവശ്യകത വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ പലിശ നിരക്കിൽ ഇളവ് വരുത്തിയത്. ഒക്ടോബർ 1 മുതൽ പുതിയ പലിശ നിരക്ക് പ്രാബല്യത്തിൽ വന്നതായി കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം അറിയിച്ചു.
വായ്പാ തുക കണക്കിലെടുക്കാതെ തന്നെ ഹൗസ് ബിൽഡിംഗ് അഡ്വാൻസിന്റെ (എച്ച്ബിഎ) പലിശ നിരക്ക് സർക്കാർ ജീവനക്കാർക്ക് നിലവിലുള്ള 8.5 ശതമാനത്തിൽ നിന്ന് 7.9 ശതമാനമായി കുറക്കാൻ തീരുമാനിച്ചതായി മന്ത്രാലയം അറിയിച്ചു. സ്ഥിരം ജീവനക്കാർക്കും അഞ്ച് വർഷത്തെ തുടർച്ചയായ സേവനം ചെയ്ത താൽക്കാലിക ജീവനക്കാർക്കും ഹൗസ് ബിൽഡിംഗ് അഡ്വാൻസ് ലഭിക്കും.

എച്ച്ബിഎ നിയമങ്ങൾക്കനുസൃതമായി ജീവനക്കാർക്ക് ഹൗസ് ബിൽഡിംഗ് അഡ്വാൻസ് അനുവദിക്കുന്നതിനുള്ള അധികാരം ഭവന, നഗരകാര്യ മന്ത്രാലയം വിവിധ വകുപ്പുകൾക്ക് നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വീട് നിർമ്മാണ അഡ്വാൻസിന്റെ പലിശ നിരക്ക് കുറയ്ക്കുമെന്നും 10 വർഷത്തെ ജി-സെക്കൻഡ് വരുമാനവുമായി ബന്ധിപ്പിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. പുതിയ തീരുമാനം കൂടുതൽ സർക്കാർ ജീവനക്കാരെ പുതിയ വീടുകൾ വാങ്ങാനോ പണിയാനോ പ്രേരിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നിലവിൽ ഭാര്യയും ഭർത്താവും സർക്കാർ ജീവനക്കാരാണെങ്കിൽ രണ്ടു പേർക്കും എച്ച്ബിഎ എടുക്കാം. ഒരുമിച്ചോ വെവ്വേറെയോ. നേരത്തേ ഭാര്യാഭർത്താക്കന്മാരിൽ ഒരാൾക്കേ എച്ച്ബിഎ എടുക്കാൻ കഴിയുമായിരുന്നുള്ളൂ. ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ ബാങ്കുകളിൽ നിന്നോ എടുത്ത ഭവന വായ്പ എച്ച്ബിഎയിലേക്ക് മാറ്റാനുമാകും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
