ഇന്ത്യന്‍ റെയില്‍വേയുടെ ട്രെയിന്‍ നെറ്റവര്‍ക്ക് വഴി ധാരാളം ആളുകള്‍ യാത്ര ചെയ്യുന്നതിനാല്‍, മുന്‍കൂര്‍ ടിക്കറ്റ് ബുക്കിംഗ് വളരെ പ്രധാനമാണ്. കാരണം അവസാന നിമിഷം ആവശ്യമുള്ള എണ്ണം സ്ഥിരീകരിച്ച സീറ്റുകള്‍ (Confirmed Seats) ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് (IRCTC) ഐആര്‍സിടിസി അക്കൗണ്ടില്‍ നിന്ന് ഒരു മാസം 12 ട്രെയിന്‍ ടിക്കറ്റ് വരെ ബുക്ക് ചെയ്യാന്‍ വ്യക്തികളെ അനുവദിക്കുന്ന സൗകര്യം ഒരുക്കുന്നു.
കുടുംബത്തോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്യുന്ന ആളുകള്‍, അവധിക്കാലം സുഹൃത്തക്കോളൊടൊപ്പം ചെലവഴിക്കാന്‍ യാത്ര ചെയ്യുന്നവര്‍, അല്ലെങ്കില്‍ ഒരു കുടുംബം ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറുമ്പോഴൊക്കെ മാസത്തില്‍ ആറിലധികം ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടതുണ്ട്. ട്രെയിന്‍ ടിക്കറ്റ് കിട്ടാതിരിക്കുന്നത് ഒഴിവാക്കാന്‍, ആളുകള്‍ ഒരു ഇടപാടില്‍ പരമാവധി ടിക്കറ്റ് ബുക്ക് ചെയ്യുന്നു. സാധാരണയായി, ഒരു വ്യക്തിക്ക് തന്റെ ഐആര്‍സിടിസി അക്കൗണ്ടില്‍ നിന്ന് ഒരു മാസം പരമാവധി ആറ് ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ അനുവാദമുണ്ട്. എന്നാല്‍, ഐആര്‍സിടിസി അക്കൗണ്ടുമായി ആധാര്‍ കാര്‍ഡ് ലിങ്കുചെയ്യുന്നതിലൂടെ ഒരാള്‍ക്ക് പരമാവധി 12 ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
ഉപഭോക്താക്കള്‍ക്ക് ബന്ധപ്പെട്ട ഐആര്‍സിടിസി അക്കൗണ്ടില്‍ ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ പരിശോധിക്കാന്‍ കഴിയും. ഒരൊറ്റ ഐആര്‍സിടിസി അക്കൗണ്ടില്‍ നിന്നും 12 ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന്, ബുക്ക് ചെയ്യുന്ന വ്യക്തിയ്ക്കും പട്ടികയിലെ മറ്റേതെങ്കിലും ഒരാള്‍ക്കോ ആധാര്‍ ലിങ്കുചെയ്ത ഐആര്‍സിടിസി അക്കൗണ്ട് ഉണ്ടായിരിക്കണം. ഐആര്‍സിടിസിയുടെ ഇ-ടിക്കറ്റിംഗ് വെബ്സൈറ്റായ www.irctc.co.in ല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പായി ഒരു ഉപഭോക്താവ് പാസഞ്ചര്‍ മാസ്റ്റര്‍ പട്ടികയില്‍ പരിശോധിച്ച യാത്രക്കാരെ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ബുക്കിംഗ് സമയത്ത് മാസ്റ്റര്‍ ലിസ്റ്റില്‍ നിന്ന് ആധാര്‍ യോഗ്യതയുള്ള യാത്രക്കാരെ ചേര്‍ക്കാം.
നിങ്ങളുടെ ഐആര്‍സിടിസി അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കുന്നത് എങ്ങനെ?
നിര്‍ദ്ദിഷ്ട യൂസര്‍ ഐഡിയും പാസ്വേര്ഡും ഉപയോഗിച്ച് ഐആര്‍സിടിസി അക്കൗണ്ട് തുറന്നതിനു ശേഷം ഒരു ഉപഭോക്താവിന് 'My Account' എന്ന ടാബില്‍ ക്ലിക്ക് ചെയ്ത് 'Link your Aadhaar' എന്ന ഓപ്ഷന് തെരഞ്ഞെടുത്ത് ആധാര്‍ ലിങ്ക് ചെയ്യാവുന്നതാണ്.
ആധാര്‍ കാര്‍ഡ് നമ്പറും പേരും നല്കി ചെക്ക്ബോക്സ് തിരഞ്ഞെടുത്ത് 'Send OTP' ക്ലിക്കുചെയ്യണം. ആധാറുമായി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ കിട്ടിയ ഒറ്റത്തവണ പാസ്വേര്ഡ് (ഒടിപി) സ്വീകരിച്ച ശേഷം, 'Verify OTP' ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ആധാര്‍ പരിശോധന പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് 'UPDATE' ബട്ടണില്‍ ക്ലിക്കുചെയ്യുക.
ഇത്രയും ചെയ്താല്‍ നിങ്ങളുടെ ആധാര്‍ ഐആര്‍സിടിസി അക്കൗണ്ടുമായി ലിങ്ക് ചെയ്യപ്പെടും. തുടര്‍ന്ന് കാണിക്കുന്ന സ്ക്രീനില്‍ നിങ്ങളുടെ ആധാര്‍ ലിങ്ക് ചെയ്തതായുള്ള മെസേജും വീണ്ടും ലോഗിന്‍ ചെയ്യാനുള്ള ഓപ്ഷനും ഉണ്ടാവും.
ഇനി നിങ്ങളുടെ ഐആര്‍സിടിസി അക്കൗണ്ടുമായി ആധാര്‍ ലിങ്ക് ചെയ്യപ്പെട്ടോ എന്ന് അറിയുന്നതിന്, IRCTC e-ticketing വെബ്സൈറ്റിലെ ടോപ്പ് നാവിഗേഷനില്‍ ഉള്ള 'My Account' ടാബിലെ 'Link You Aadhaar' എന്ന ഓപ്ഷന് തിരഞ്ഞെടുത്താല്‍ മതി.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
