രാജ്യത്തെ ആദ്യത്തെ സ്വകാര്യ ട്രെയിൻ ഡൽഹി - ലഖ്‌നൗ തേജസ് എക്സ്പ്രസ് കന്നി യാത്ര ആരംഭിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖ്‌നൗവിൽ നിന്ന് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യൻ റെയിൽവേയിലെ ആദ്യത്തെ സ്വകാര്യ ട്രെയിനാണ് തേജസ് എക്സ്പ്രസ്. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനാണ് (ഐആർസിടിസി) ട്രെയിനിന്റെ സർവ്വീസ് പൂർണ്ണമായും നടത്തുക. ലഖ്‌നൗ-ഡൽഹി തേജസ് എക്സ്പ്രസിന്റെ പതിവ് സേവനം നാളെ മുതൽ ആരംഭിക്കും.
ട്രെയിൻ വൈകിയാൽ
ട്രെയിൻ വൈകിയാൽ ഐആർസിടിസി യാത്രക്കാർക്ക് പണം തിരികെ നൽകും. ലഖ്‌നൗ - ഡൽഹി തേജസ് എക്സ്പ്രസ് ഒരു മണിക്കൂറിലധികം വൈകിയാൽ യാത്രക്കാർക്ക് 100 രൂപ നഷ്ടപരിഹാരം ലഭിക്കും. രണ്ട് മണിക്കൂറും അതിൽ കൂടുതലും വൈകിയാൽ യാത്രക്കാർക്ക് 250 രൂപ ലഭിക്കുമെന്ന് ഐആർസിടിസി അറിയിച്ചു.
ലഗേജ് പിക്ക് ആൻഡ് ഡ്രോപ്പ്
യാത്രക്കാർക്ക് എക്‌സ്‌ക്ലൂസീവ് ലഗേജ് പിക്ക് ആൻഡ് ഡ്രോപ്പ് സേവനം നൽകാനും ഐആർസിടിസി പദ്ധതിയിടുന്നുണ്ട്. അതായത് നിങ്ങളുടെ ലഗേജ് വീട്ടിൽ നിന്ന് എടുത്ത് ട്രെയിനിൽ എത്തിച്ച് ട്രെയിനിൽ നിന്ന് നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുന്ന സേവനമാണ് ഐആർസിടിസി ആലോചിക്കുന്നത്. തേജസ് എക്സ്പ്രസിൽ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാർക്കും ഐആർസിടിസി 25 ലക്ഷം രൂപ വരെ സൗജന്യ ഇൻഷുറൻസും നൽകും.
ടിക്കറ്റ് ബുക്ക് ചെയ്യുന്നത് എങ്ങനെ?
യാത്രക്കാർക്ക് ഡൽഹി - ലഖ്‌നൗ തേജസ് എക്സ്പ്രസിൽ ഐആർസിടിസി വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. റെയിൽവേ റിസർവേഷൻ കൗണ്ടറുകളിൽ നിന്ന് ടിക്കറ്റ് ലഭിക്കില്ല. തേജസ് എക്സ്പ്രസ് ആറ് മണിക്കൂർ പതിനഞ്ച് മിനിറ്റിനുള്ളിൽ ലഖ്‌നൗ മുതൽ ന്യൂഡൽഹി വരെ സർവ്വീസ് പൂർത്തിയാക്കും.
ടിക്കറ്റ് നിരക്ക്
ഐആർസിടിസിയുടെ തേജസ് എക്സ്പ്രസിന്റെ ലഖ്‌നൗ - ന്യൂഡൽഹി ടിക്കറ്റ് നിരക്ക് എസി ചെയർ കാറിന് 1,125 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 2,310 രൂപയുമാണ്. ഡൽഹി - ലഖ്‌നൗ എസി ചെയർ കാർ യാത്രാ ടിക്കറ്റിന് 1,280 രൂപയും എക്സിക്യൂട്ടീവ് ചെയർ കാർ തിരഞ്ഞെടുക്കുന്നവർക്ക് 2,450 രൂപയുമായിരിക്കും നിരക്ക്. 60 ദിവസത്തെ അഡ്വാൻസ് റിസർവേഷൻ കാലയളവ് ഉണ്ടായിരിക്കും. തേജസ് എക്സ്പ്രസിൽ 'തത്കാൽ' ടിക്കറ്റ് ലഭിക്കില്ല.
യാത്രാ സമയം
ഒക്ടോബർ 5 മുതൽ ലഖ്‌നൗ - ഡൽഹി തേജസ് എക്സ്പ്രസ് ചൊവ്വാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും പ്രവർത്തിക്കും. രാവിലെ 6.10 ന് ലഖ്‌നൗവിൽ നിന്ന് ആരംഭിച്ച് ഉച്ചയ്ക്ക് 12.25 ന് ഡൽഹിയിലെത്തും. തിരിച്ച് ട്രെയിൻ വൈകിട്ട് 4.30 ന് ന്യൂഡൽഹിയിൽ നിന്ന് പുറപ്പെട്ട് രാത്രി 10.45 ന് ലഖ്‌നൗവിൽ എത്തും. 5 വയസും അതിൽ കൂടുതലും പ്രായമുള്ള കുട്ടികളിൽ നിന്ന് മുഴുവൻ നിരക്കും ഈടാക്കും. ഈ ട്രെയിനുകളിൽ ആനുകൂല്യങ്ങളോ ഡ്യൂട്ടി പാസുകളോ അനുവദിക്കില്ല.
ഭക്ഷണവും ലഭിക്കും
തേജസ് എക്സ്പ്രസിന്റെ എക്സിക്യൂട്ടീവ് ചെയർ കാർ, എസി ചെയർ കാർ എന്നിവയിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് കോംബോ ഭക്ഷണം തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. എസി ചെയർ കാറിന് 185 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 245 രൂപയും കാറ്ററിംഗ് ചാർജുകൾ ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫ്ലൈറ്റുകളിലേത് പോലെ തന്നെ ഡൽഹി - ലഖ്‌നൗ തേജസ് എക്സ്പ്രസിലെ ഓൺ-ബോർഡ് സർവീസ് സ്റ്റാഫുകൾക്കും ഭക്ഷണം നൽകും. ചായ, കോഫി എന്നിവ വെൻഡിംഗ് മെഷീനുകളിലൂടെ ട്രെയിനിൽ ലഭ്യമാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
