താമസിയാതെ, നിങ്ങൾക്ക് 24 മണിക്കൂറും നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (നെഫ്റ്റ്) വഴി പണം കൈമാറാൻ കഴിയും. നിലവിൽ പ്രവൃത്തി ദിവസങ്ങളിലെ പ്രവൃത്തി സമയങ്ങളിൽ മാത്രമാണ് നെഫ്റ്റ് സേവനം ലഭിക്കുക. എന്നാൽ ഉടൻ 24 മണിക്കൂറും നെഫ്റ്റ് ലഭ്യമാകുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. പുതുക്കിയ നെഫ്റ്റ് സമയം ഈ വർഷം ഡിസംബർ മുതൽ പ്രാബല്യത്തിൽ വരുമെന്ന് വെള്ളിയാഴ്ച ചേർന്ന വായ്പാനയ യോഗത്തിൽ റിസർവ് ബാങ്ക് പ്രഖ്യാപിച്ചു.
പണം കൈമാറ്റത്തിനുള്ള ആർബിഐ നിയന്ത്രിത പ്ലാറ്റ്ഫോമാണ് നെഫ്റ്റ്. നിലവിൽ, ഒരു മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ ഒഴികെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 8 മുതൽ വൈകുന്നേരം 7 വരെ ഉപഭോക്താക്കൾക്ക് നെഫ്റ്റ് സേവനം ലഭ്യമാണ്. രണ്ട് ലക്ഷം രൂപ വരെയുള്ള ഫണ്ട് കൈമാറ്റത്തിന് ഇത് ഉപയോഗിക്കാം.

2019 ഡിസംബർ മുതൽ 24 മണിക്കൂറും നെഫ്റ്റ് സേവനം ലഭ്യമാക്കുമെന്ന് റിസർവ് ബാങ്ക് പേയ്മെന്റ് സിസ്റ്റം വിഷൻ 2021ൽ വ്യക്തമാക്കിയിരുന്നു. ജൂണിലെ വായ്പാനയ യോഗത്തിൽ ആർടിജിഎസ്, നെഫ്റ്റ് വഴി ഫണ്ട് കൈമാറ്റം സംബന്ധിച്ച ചാർജുകൾ റിസർവ് ബാങ്ക് ഒഴിവാക്കിയിരുന്നു. ഡിജിറ്റൽ ഇടപാടുകൾ വർദ്ധിപ്പിക്കുകയും ഉപയോക്താക്കൾക്ക് ആനുകൂല്യങ്ങൾ കൈമാറാനും ബാങ്കുകളോട് റിസർവ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു. റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് സിസ്റ്റം (ആർടിജിഎസ്) വലിയ മൂല്യമുള്ള ഇൻസ്റ്റന്റ് ഫണ്ട് കൈമാറ്റത്തിനാണ് ഉപയോഗിക്കുന്നത്. 2 ലക്ഷം രൂപയോ അതിൽ കൂടുതലോ ഉള്ള ഇടപാടുകളാണ് ആർടിജിഎസ് വഴി നടത്തുക.
ആർബിഐയുടെ 2019 ഓഗസ്റ്റ് 21ലെ വിജ്ഞാപനം അനുസരിച്ച് നിലവിൽ ആർടിജിഎസ് സംവിധാനം വഴിയുള്ള ഇടപാടുകൾ രാവിലെ 8 മുതൽ വൈകുന്നേരം 6 വരെയും ഇന്റർ ബാങ്ക് ഇടപാടുകൾക്കും രാവിലെ 8 മുതൽ 7.45 വരെയുമാണ് ലഭിക്കുക. ആർടിജിഎസ് സംവിധാനത്തിന്റെ ലഭ്യത വർദ്ധിപ്പിക്കുന്നതിന് പ്രവർത്തന സമയം നീട്ടാനും രാവിലെ 7 മുതൽ പ്രവർത്തനം ആരംഭിക്കാനുമാണ് ആർബിഐ തീരുമാനിച്ചിരിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
