പ്രതീക്ഷിച്ചതു പോലെ തന്നെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ പലിശ നിരക്ക് വീണ്ടും കുറച്ചു.റിസർവ് ബാങ്ക് (ആർബിഐ) ഈ വർഷം അഞ്ചാം തവണയാണ് പലിശനിരക്ക് കുറയ്ക്കുന്നത്. റിസർവ് ബാങ്കിന്റെ പ്രധാന വായ്പാ നിരക്കായ റിപ്പോ നിരക്ക് 25 ബേസിസ് പോയിൻറ് (ബിപിഎസ്) കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ റിപ്പോ നിരക്ക് 5.40 ശതമാനത്തിൽ നിന്ന് 5.15 ശതമാനമായി കുറഞ്ഞു.
പലിശ ഇത്തവണയും കുറച്ചതോടെ ഈ വർഷം ഇതുവരെ പലിശ നിരക്ക് 135 ബേസിസ് പോയിൻറാണ് കുറഞ്ഞത്. മിക്ക വിശകലന വിദഗ്ധരും ഡിസംബറിൽ 15 ബേസിസ് പോയിന്റ് പലിശ കുറയ്ക്കൽ കൂടി പ്രതീക്ഷിക്കുന്നുണ്ട്. സാമ്പത്തിക വളർച്ച മന്ദഗതിയിലാകുകയും പണപ്പെരുപ്പം കുറയുകയും ചെയ്തതിനാൽ ചില സാമ്പത്തിക വിദഗ്ധർ പലിശ നിരക്ക് 35 ബേസിസ് പോയിന്റ് വരെ കുറയ്ക്കുമെന്നും കരുതിയിരുന്നു.

ഏഷ്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായിരുന്ന ഇന്ത്യ, ജൂൺ പാദത്തിൽ വെറും 5 ശതമാനം മാത്രമാണ് വളർന്നത്. 2013 ന് ശേഷമുള്ള ഏറ്റവും വേഗത കുറഞ്ഞ വളർച്ചയാണിത്. സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആർബിഐയുടെ തുടർച്ചയായ വായ്പാപലിശ നിരക്ക് കുറയ്ക്കൽ. റിപ്പോ നിരക്ക് കുറയ്ക്കുന്നതിനും ധനനയത്തിന്റെ അനുയോജ്യമായ നിലപാട് തുടരുന്നതിനും കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും വോട്ട് ചെയ്യുകയായിരുന്നു.
റോയിട്ടേഴ്സ് നടത്തിയ വോട്ടെടുപ്പിൽ 25 ബേസിസ് പോയിന്റ് കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ജൂൺ പാദത്തിൽ വെറും 5 ശതമാനം മാത്രമാണ് വികസിച്ചത്. മന്ദഗതിയിലുള്ള വളർച്ച പുനരുജ്ജീവിപ്പിക്കുന്നതിന്, കഴിഞ്ഞ മാസം സർക്കാർ കോർപ്പറേറ്റ് നികുതി നിരക്ക് കുത്തനെ വെട്ടിക്കുറച്ചിരുന്നു. 30 ശതമാനത്തിൽ നിന്ന് 22 ശതമാനമായാണ് നികുതി കുറച്ചത്. ഓഗസ്റ്റിലെ ചില്ലറ പണപ്പെരുപ്പം 10 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയർന്നിരുന്നു.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
