ഇന്ത്യയിൽ വില വർദ്ധിച്ചതിനെ തുടർന്ന് ഉള്ളിയുടെ കയറ്റുമതി നിരോധിച്ചു. എന്നാൽ ഇത് അയൽരാജ്യമായ ബംഗ്ലാദേശിൽ ഉള്ളിയുടെ ക്ഷാമത്തിനും വില കുതിച്ചുയരുന്നതിനും കാരണമായി. ബംഗ്ലാദേശിലെ ദേശീയ ഭക്ഷണത്തിന്റെ അടക്കം മിക്ക വിഭവങ്ങളിലെയും പ്രധാന ഘടകങ്ങളിലൊന്നാണ് ഉള്ളി. ദക്ഷിണേഷ്യയിൽ ഉള്ളിയുടെ വില ഒരു തന്ത്രപ്രധാന വിഷയമാണ്. കാരണം ഉള്ളിയുടെ ക്ഷാമവും വില വർദ്ധനവും ചിലപ്പോൾ മറ്റ് ആഭ്യന്തര പ്രശ്നങ്ങൾക്കും കാരണമായേക്കാം.
ബംഗ്ലാദേശും ഉള്ളിയും
ബംഗ്ലാദേശ് പാചകരീതിയിലെ അവശ്യ ഘടകമായ ഉള്ളിയുടെ ആവശ്യത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും കൃഷിക്കാർ പ്രാദേശികമായി വളർത്തുന്നു. ബാക്കിയുള്ളവ കൂടുതലും അയൽരാജ്യമായ ഇന്ത്യയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. എന്നാൽ ഇന്ത്യയിൽ കനത്ത മഴ കാരണം ഉള്ളിയുടെ ഉത്പാദനം കുറഞ്ഞതാണ് വില കുത്തനെ ഉയരാനും കയറ്റുമതി നിർത്തലാക്കാനും കാരണമായത്.
ബംഗ്ലാദേശിലെ ഉള്ളി വില
ഒരു കിലോഗ്രാം ഉള്ളിയ്ക്ക് സാധാരണയായി 30 ടാക്ക (36 യുഎസ് സെൻറ്) വില വരും. എന്നാൽ വാരാന്ത്യത്തിൽ ഇന്ത്യ കയറ്റുമതി നിരോധനം ഏർപ്പെടുത്തിയതിന് ശേഷം ബംഗ്ലാദേശിൽ വില 130 ടാക്ക വരെ ഉയർന്നു. മ്യാൻമർ, തുർക്കി, ചൈന, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യാനും ബംഗ്ലാദേശ് നടപടിയെടുത്തു.
നിയന്ത്രണങ്ങൾ
സ്റ്റേറ്റ് ട്രേഡിംഗ് കോർപ്പറേഷൻ ഓഫ് ബംഗ്ലാദേശ് (ടിസിബി) തലസ്ഥാനമായ ധാക്കയിൽ ഒരു കിലോഗ്രാം ഉള്ളി 45 ടാക്ക നിരക്കിലാണ് വിൽക്കുന്നത്. എന്നാൽ 18 ദശലക്ഷം പേർ താമസിക്കുന്ന നഗരത്തിൽ, ഓരോ വ്യക്തിക്കും രണ്ട് കിലോഗ്രാം ഉള്ളി എന്ന രീതിയിലാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. 9,000 പേർക്ക് മാത്രമേ ഓരോ ദിവസവും സബ്‌സിഡി നിരക്കിൽ ഉള്ളി വാങ്ങാൻ അനുവാദമുള്ളൂ. ഇടത്തരം വരുമാനമുള്ളവർ പോലും തങ്ങളുടെ ട്രക്കുകളിൽ നിന്ന് സവാള വാങ്ങുന്നുണ്ടെങ്കിലും കുറഞ്ഞ വരുമാനമുള്ളവരെ സഹായിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ടിസിബി വക്താവ് ഹുമയൂൺ കബീർ വ്യക്തമാക്കി.
ഇന്ത്യയിലെ സ്ഥിതി
അതേസമയം, മൊത്തക്കച്ചവടക്കാർ പച്ചക്കറി ഉള്ളി പൂഴ്ത്തി വച്ചിരിക്കുന്നതായാണ് ഉപഭോക്താക്കളുടെ ആരോപണം. ഇന്ത്യയിൽ ഉള്ളി വളരുന്ന
പ്രധാന പ്രദേശങ്ങളിൽ കനത്ത മഴ പെയ്തതാണ് നിലവിലെ ക്ഷാമത്തിന് കാരണം. കൂടുതൽ വിലക്കയറ്റം തടയുന്നതിനായി ന്യൂഡൽഹി കയറ്റുമതി നിരോധനം ഏർപ്പെടുത്തുകയും വിതരണക്കാരെ ഉള്ളി സംഭരിക്കുന്നതിൽ നിന്ന് തടയുകയും ചെയ്തു. ഗവൺമെന്റിന്റെ കൈവശമുള്ള ചില കരുതൽ ഉള്ളി സ്റ്റോക്കുകളും പല സംസ്ഥാനങ്ങളിലും സബ്‌സിഡി നിരക്കിൽ വിൽക്കുന്നുമുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
