കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളായ ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവടങ്ങിൽ നടന്ന ഓഫർ വിൽപ്പനയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞത് ഷവോമിയുടെ സ്മാർട്ട്ഫോണുകൾ. ആവേശകരമായ ഓഫറുകളും ഡിസ്കൗണ്ടുകളും ഓൺലൈൻ ഉപഭോക്താക്കളെ ആകർഷിച്ചതാണ് വിൽപ്പന കുതിച്ചുയരാൻ കാരണം.
ആമസോണിലെ സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ സാംസങ്, വൺപ്ലസ്, ആപ്പിൾ, ഷവോമി, വിവോ തുടങ്ങിയ ബ്രാൻഡുകൾ 15 മടങ്ങാണ് വളർന്നത്. വൺപ്ലസ് വിൽപ്പനയിൽ 700 കോടിയിലധികം വരുമാനം രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിനെ അപേക്ഷിച്ച് സാംസങ് 5 മടങ്ങ് വളർച്ച കൈവരിച്ചു. എം സീരീസിന്റെ മികച്ച പ്രകടനത്തിന് പിന്നാലെ സാംസങ് എ സീരീസിനും സാംസങ് നോട്ട് 9 നും ആമസോണിൽ മികച്ച ഡിമാൻഡാണ് രേഖപ്പെടുത്തിയത്.

മൊബൈൽ വിഭാഗത്തിൽ ഇന്നു വരെയുള്ള ഓൺലൈൻ വിൽപ്പനകളിൽ ഏറ്റവും വലിയ നേട്ടമാണ് ഇത്തവണത്തെ ഉത്സവ വിൽപ്പനയിൽ രേഖപ്പെടുത്തിയത്. ചൈനീസ് ഹാൻഡ്‌സെറ്റ് നിർമാതാക്കളായ ഷവോമി, എംഐ ടിവികൾ ഉൾപ്പെടെ 53 ലക്ഷത്തിലധികം ഉപകരണങ്ങളുടെ റെക്കോർഡ് വിൽപ്പനയാണ് നടത്തിയത്. അതായത് മിനിറ്റിൽ 525 ഉപകരണങ്ങളാണ് ആമസോണിലൂടെയും ഫ്ലിപ്കാർട്ട് ആറ് ദിവസത്തെ സെയിലിൽ വിറ്റത്.
38 ലക്ഷത്തിലധികം സ്മാർട്ട്‌ഫോണുകൾ കമ്പനി വിറ്റു. റെഡ്മി നോട്ട് 7 ഫ്ലിപ്കാർട്ടിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്‌ഫോൺ സീരീസായി. ആമസോണിലും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്‌ഫോൺ ബ്രാൻഡായിരുന്നു ഷവോമി. മറ്റൊരു ചൈനീസ് സ്മാർട്ട്ഫോൺ കമ്പനിയായ റിയൽമീ ഉത്സവ വിൽപ്പന കാലയളവിൽ 22 ലക്ഷത്തിലധികം ഫോണുകളാണ് വിറ്റത്. വിൽപ്പന കാലയളവിൽ 300 കോടി രൂപയുടെ വൻ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്തതിനു പുറമേ റിയൽ മീ സി 2, റിയൽമീ 5, റിയൽമീ 3 പ്രോ എന്നിവയ്ക്ക് ഏറ്റവും കുറഞ്ഞ വിലയാണ് കമ്പനി പ്രഖ്യാപിച്ചിരുന്നത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
