ദീപാവലി, ദസറ ആഘോഷ വേളയായതിനാൽ ഇന്ത്യയിൽ സ്വർണ വിൽപ്പനയിൽ ഈ മാസം സ്വാഭാവികമായും വർദ്ധനവുണ്ടാകും. എന്നാൽ ആഭരണങ്ങൾ വാങ്ങാൻ താത്പര്യമില്ലാത്തവർക്ക് സ്വർണ്ണ ബോണ്ടുകളിലും നിക്ഷേപം നടത്താം. സർക്കാരിന്റെ ഗോൾഡ് ബോണ്ട് സ്കീം 2019-20 - സീരീസ് 5ന്റെ സബ്സ്ക്രിപ്ഷൻ ഇന്ന് മുതൽ ആരംഭിച്ചു. ഒരു ഗ്രാമിന് 3,788 രൂപയാണ് ഇഷ്യു വില. ഓൺലൈനിൽ അപേക്ഷിക്കുകയും ഓൺലൈനായി പേയ്‌മെന്റ് നടത്തുകയും ചെയ്യുന്ന നിക്ഷേപകർക്ക് ഒരു ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും.
വിൽപ്പന എന്ന് വരെ?
ഒക്ടോബർ 11ന് വിൽപ്പന അവസാനിക്കും. ഒക്ടോബർ 21 മുതൽ 25 വരെ മറ്റൊരു ഗോൾഡ് ബോണ്ട് വിൽപ്പനയും നടക്കുന്നുണ്ട്. സ്വർണ്ണ ബോണ്ട് പദ്ധതി പ്രകാരം, ഒരു ഗ്രാം സ്വർണത്തിന്റെയും അതിന്റെ ഗുണിതങ്ങളുടെയും യൂണിറ്റുകളിലായാണ് ബോണ്ടുകൾ വിൽക്കുന്നത്. ബോണ്ടുകളിലെ മിനിമം നിക്ഷേപം ഒരു ഗ്രാം ആണ്. സ്വർണ്ണ ബോണ്ടുകളിൽ നിക്ഷേപിക്കുന്നതിന്റെ നേട്ടങ്ങൾ ഇതാ..
മൂലധന നേട്ടനികുതി
കാലാവധി പൂർത്തിയാകുന്നതുവരെ മൂലധന നേട്ട നികുതി സ്വർണ്ണ ബോണ്ടുകൾക്ക് ബാധകമല്ല. എട്ട് വർഷമാണ് സ്വർണ ബോണ്ടുകളുടെ കാലാവധി. വീണ്ടെടുക്കൽ സമയത്ത് ഉണ്ടാകുന്ന മൂലധന നേട്ടങ്ങൾ നികുതി രഹിതമാണ്. ഗോൾഡ് ബോണ്ടുകളിൽ വാഗ്ദാനം ചെയ്യുന്ന ഈ ആദായനികുതി ആനുകൂല്യം ഗോൾഡ് ഇടിഎഫ്, ഗോൾഡ് ഫണ്ടുകൾ അല്ലെങ്കിൽ ഫിസിക്കൽ ഗോൾഡ് പോലുള്ള മറ്റ് ഉപകരണങ്ങളിൽ ലഭ്യമല്ല.
ജിഎസ്ടി ബാധകമല്ല
സ്വർണ്ണ ബോണ്ടുകൾ വാങ്ങുമ്പോൾ ജിഎസ്ടി ഈടാക്കുന്നില്ല. ഇത് ഈ പദ്ധതിയെ കൂടുതൽ ചെലവ് കുറഞ്ഞതാക്കുന്നു. ആഭരണങ്ങളായി സ്വർണം വാങ്ങുമ്പോൾ 3% ജിഎസ്ടി ഈടാക്കും. ചാർജ് ഈടാക്കുന്നത് പോലുള്ള പ്രശ്നങ്ങളിൽ നിന്നും ഗോൾഡ് ബോണ്ടുകൾ സ്വതന്ത്രമാണ്. ഇന്ത്യാ ഗവൺമെന്റിന്റെ പിന്തുണയുള്ള ഗോൾഡ് ബോണ്ടുകൾ വഴി 24 കാരറ്റ് സ്വർണമാണ് വരിക്കാർക്ക് ലഭിക്കുക.
പലിശ ഇങ്ങനെ
ഗോൾഡ് ബോണ്ടുകൾ പ്രതിവർഷം 2.5% പലിശ നൽകുന്നു. പലിശ വരുമാനം വരിക്കാരുടെ വരുമാനവുമായി ബന്ധിപ്പിക്കുകയും അതിനനുസരിച്ച് നികുതി നൽകുകയും ചെയ്യുന്നു. എന്നാൽ പലിശ വരുമാനത്തിൽ നിന്ന് ടിഡിഎസ് പിടിക്കില്ല.
കാലാവധിയ്ക്ക് മുമ്പ്
നിക്ഷേപകന് എട്ട് വർഷത്തിന് മുമ്പ് സ്വർണ്ണ ബോണ്ടുകളിൽ നിന്ന് പുറത്തുകടക്കാൻ ആഗ്രഹമുണ്ടെങ്കിൽ, എക്സ്ചേഞ്ചുകളിൽ ബോണ്ട് വിൽക്കാൻ കഴിയും. ഇഷ്യു ചെയ്ത തീയതി മുതൽ അഞ്ചാം വർഷത്തിനുശേഷം നേരത്തെയുള്ള എൻക്യാഷ്മെൻറും സർക്കാർ അനുവദിക്കുന്നുണ്ട്. എന്നാൽ ഈ രണ്ട് സാഹചര്യങ്ങളിലും, മൂലധന നേട്ട നികുതി ബാധകമാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
