ആഭ്യന്തര വിതരണത്തിലെ കുറവ് പരിഹരിക്കുന്നതിന് സർക്കാർ ഉള്ളി ഇറക്കുമതി ചെയ്യാൻ ഒരുങ്ങുന്നു. കയറ്റുമതി നിർത്തലാക്കിയിട്ടും രാജ്യവ്യാപകമായി സ്റ്റോക്ക് പരിധി നിശ്ചയിച്ചിട്ടും ഉള്ളി വില കുറയ്ക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടതിനെ തുടർന്നാണ് പുതിയ നടപടി. സർക്കാർ ഉടമസ്ഥതയിലുള്ള വ്യാപാര കമ്പനിയായ എംഎംടിസി ലിമിറ്റഡ് ഒക്ടോബർ അവസാനത്തോടെ 2000 ടൺ ഉള്ളി ഇറക്കുമതി ചെയ്യാനാണ് ലേലം വിളിച്ചിരിക്കുന്നത്. ഒരു ടണ്ണിന് 352 ഡോളർ വിലയാണ് നിശ്ചയിച്ചിട്ടുള്ളത്.
മഹാരാഷ്ട്ര ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിലെ കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഉള്ളി വില കിലോഗ്രാമിന് 80 രൂപയായാണ് ഉയർന്നിരിക്കുന്നത്. സെപ്തംബർ 13 ന് സർക്കാർ ടണ്ണിന് കുറഞ്ഞത് 850 ഡോളർ കയറ്റുമതി വില ഏർപ്പെടുത്തിയിരുന്നുവെങ്കിലും ഉള്ളിയുടെ കയറ്റുമതിയിൽ കുറവുണ്ടായില്ലെന്ന് ഉപഭോക്തൃ കാര്യ സെക്രട്ടറി എ.കെ ശ്രീവാസ്തവ വാണിജ്യ മന്ത്രാലയത്തിന് പരാതി നൽകിയതിനെ തുടർന്നാണ് കയറ്റുമതി പൂർണമായും നിരോധിച്ചത്.

പൂഴ്ത്തിവയ്പ്പ് തടയുന്നതിന് ഉള്ളി കച്ചവടക്കാർക്ക് ഉപഭോക്തൃ കാര്യ മന്ത്രാലയം സ്റ്റോക്ക് പരിധിയും ഏർപ്പെടുത്തി. റീട്ടെയിൽ വ്യാപാരികൾക്ക്, സ്റ്റോക്ക് പരിധി 100 ക്വിന്റലും മൊത്ത വ്യാപാരികൾക്ക് 500 ക്വിന്റലുമാണ് സ്റ്റോക്ക് പരിധി. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ ഇന്ത്യയുടെ ഉള്ളി കയറ്റുമതി 10.7 ശതമാനം ഇടിഞ്ഞ് 154.5 മില്യൺ ഡോളറിലെത്തി. മലേഷ്യ, ബംഗ്ലാദേശ്, ശ്രീലങ്ക, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയാണ് ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ഉള്ളി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ.
2018-19 ൽ സർക്കാർ 1.1 മില്യൺ ഡോളർ വിലമതിക്കുന്ന ഉള്ളി ഇറക്കുമതി ചെയ്തിട്ടുണ്ട്. കൂടുതലും അഫ്ഗാനിസ്ഥാനിൽ നിന്നാണ്. ഇന്ത്യയിൽ ഉള്ളിയുടെ കയറ്റുമതി നിരോധിച്ചതിനെ തുടർന്ന് അയൽരാജ്യമായ ബംഗ്ലാദേശിൽ ഉള്ളിയുടെ ക്ഷാമത്തിനും വില കുതിച്ചുയരുന്നതിനും കാരണമായി.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications