ആഗോള മാന്ദ്യം ഉണ്ടാകുമെന്ന ആശങ്കകൾക്കിടയിൽ, ക്രൂഡ് ഓയിൽ വിലയിൽ കഴിഞ്ഞയാഴ്ച 5 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. 2019 ലെ ഏറ്റവും ഉയർന്ന നിരക്കായ 235.7 ഡോളറിനേക്കാൾ 23 ശതമാനം കുറവാണ് ഇപ്പോഴത്തെ നിരക്ക്. ബ്രെൻറ് ക്രൂഡ് ഫ്യൂച്ചേഴ്സ് ബാരലിന് ഒരു ശതമാനം ഇടിഞ്ഞ് 58.36 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് 4 സെൻറ് ഉയർന്ന് 52.85 ഡോളറിലെത്തി.
ലോകത്തെ മുൻനിര സമ്പദ്‌വ്യവസ്ഥകളിലെല്ലാം സാമ്പത്തിക മാന്ദ്യത്തിന്റെ അപകടസാധ്യത നിലനിൽക്കുന്നതാണ് കഴിഞ്ഞയാഴ്ചയിലെ 5 ശതമാനത്തിലധികം ഇടിവിന് കാരണം. നിലവിൽ എല്ലാ കണ്ണുകളും യുഎസ്-ചൈന വ്യാപാര ചർച്ചകളിലാണ്. അടുത്ത ദിവസം നടക്കാനിരിക്കുന്ന ചർച്ചയിൽ ചില പ്രധാനപ്പെട്ട കരാറുകൾ നടപ്പാക്കുമെന്നാണ് പ്രതീക്ഷ. ഇതും ക്രൂഡ് വിലയെ ബാധിക്കാനിടയുണ്ട്.

കഴിഞ്ഞ ആഴ്ച, ബ്രെന്റ് ഫ്യൂച്ചേഴ്സ് 5.7% ഇടിഞ്ഞിരുന്നു. ജൂലൈ മുതലുള്ള ഏറ്റവും വലിയ പ്രതിവാര ഇടിവായിരുന്നു ഇത്. കഴിഞ്ഞയാഴ്ച ഡബ്ല്യുടിഐക്ക് 5.5 ശതമാനം നഷ്ടം നേരിട്ടു, ജൂലൈ മുതലുള്ള ഏറ്റവും വലിയ ഇടിവാണ് ഡബ്ല്യുടിഐയിലും രേഖപ്പെടുത്തിയത്. ഇന്ത്യയിലെ മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ, ഒക്ടോബറിൽ ഡെലിവറി ചെയ്യുന്നതിനുള്ള ക്രൂഡ് 14,529 ലോട്ടുകളിൽ ബാരലിന് 29 ഡോളർ അഥവാ 0.78 ശതമാനം ഉയർന്ന് 3,764 ഡോളറിനാണ് വ്യാപാരം നടന്നത്.
ആഗോള വിപണിയിൽ, ആഗോള സാമ്പത്തിക മാന്ദ്യം, യുഎസ് സമ്പദ്‌വ്യവസ്ഥയുടെ തകർച്ച, ചൈനയിലെയും ജർമ്മനിയിലെയും ബലഹീനത സൂചനകൾ, യുഎസ്-ചൈന വ്യാപാര ചർച്ചകളിലെ അനിശ്ചിതത്വം എന്നിവയ്ക്കിടയിലാണ് ഭാവിയിൽ അസംസ്കൃത എണ്ണയുടെ ആവശ്യം ദുർബലമായി കണക്കാക്കപ്പെടുന്നതും വില കുത്തനെ കുറയുന്നതും. സെപ്റ്റംബർ 14 ലെ സൗദി അരാംകോ ഡ്രോൺ ആക്രമണത്തിന് ശേഷം ഉൽപാദനം പ്രതീക്ഷിച്ചതിലും വേഗത്തിൽ പുനരാരംഭിച്ചതും പെട്ടെന്ന് എണ്ണ വില കുറയാൻ കാരണമായി.
malayalam.goodreturns.in
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications
