ബിഗ് ബില്യൺ ഡെയ്‌സ് 2019 വിൽപ്പനയ്ക്ക് ശേഷം ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ വീണ്ടും ഓഫർ പെരുമഴ. 'ബിഗ് ദീപാവലി വിൽപ്പനയുമായാണ് ഫ്ലിപ്കാർട്ട് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ഫ്ലിപ്കാർട്ടിന്റെ 'ബിഗ് ദീപാവലി സെയിൽ' ഒക്ടോബർ 12 ന് ആരംഭിക്കും. 5 ദിവസത്തെ ഈ ഓഫർ കാലയളവിൽ മൊബൈൽ ഫോണുകൾ, ടിവി, ആക്സസറികൾ, ഇലക്ട്രോണിക്സ്, ആക്സസറീസ്, ഫാഷൻ, ഫർണിച്ചർ തുടങ്ങി നിരവധി ഉത്പന്നങ്ങൾക്ക് വൻ ഡിസ്കൗണ്ടുകളും ഓഫറുകളുമാണുള്ളത്.
ആമസോണിലും ഓഫർ
ഫ്ലിപ്കാർട്ടിൽ മാത്രമല്ല ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെലിബ്രേഷൻ സ്‌പെഷ്യൽ സെയിൽ ആമസോണിലും ലഭ്യമാണ്. ഒക്ടോബർ 12 ന് പ്രൈം സബ്‌സ്‌ക്രൈബർമാർക്കും ഒക്ടോബർ 13 ന് മറ്റ് ഉപഭോക്താക്കൾക്കുമുള്ള ഓഫർ വിൽപ്പന ആരംഭിക്കും. 'ബിഗ് ദീപാവലി സെയിൽ' ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് നേരത്തേ പ്രവേശനം ലഭിക്കും. എല്ലാ ഫ്ലിപ്പ്കാർട്ട് പ്ലസ് അംഗങ്ങൾക്കും ഒക്ടോബർ 11ന് രാത്രി 8 മുതൽ ഡീലുകൾ ആക്സസ് ചെയ്യാൻ കഴിയും. മറ്റുള്ളവർക്ക് ഒക്ടോബർ 12 അർദ്ധരാത്രി മുതൽ കിഴിവുകൾ ലഭിക്കും.
എസ്ബിഐ ക്രെഡിറ്റ് കാർഡ്
ഫ്ലിപ്കാർട്ട് ബിഗ് ദീപാവലി സെയിലിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 10 ശതമാനം തൽക്ഷണ കിഴിവ് നൽകും. നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും എക്സ്ചേഞ്ച് ഓഫറുകളും ദീപാവലിയിൽ സെയിലിൽ ഉൾപ്പെടും.
സ്മാർട്ട്ഫോൺ ഓഫർ
ഡിസ്‌കൗണ്ടിൽ വിൽക്കുന്ന സ്മാർട്ട്‌ഫോണുകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഫ്ലിപ്കാർട്ട് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
എന്നാൽ മികച്ച ബ്രാൻഡുകളുടെ സ്മാർട്ട്‌ഫോണുകൾക്ക് വലിയ കിഴിവുകളും ബൈബാക്ക് ഗ്യാരണ്ടിയും പ്രതീക്ഷിക്കാമെന്ന് ഫ്ലിപ്കാർട്ട് അറിയിച്ചിട്ടുണ്ട്.
ടിവിയ്ക്ക് വമ്പൻ ഓഫർ
ടിവിക്കും വീട്ടുപകരണങ്ങൾ തുടങ്ങിയ 50,000ലധികം ഉത്പന്നങ്ങൾക്ക് ഫ്ലിപ്പ്കാർട്ട് 75% വരെ കിഴിവാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. സ്മാർട്ട് വാച്ച്, ലാപ്‌ടോപ്പ്, ഹെഡ്‌ഫോണുകൾ, ഡിഎസ്‌എൽആർ തുടങ്ങിയ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾക്ക് ഫ്ലിപ്പ്കാർട്ട് 'ബിഗ് ദീപാവലി സെയിലിൽ' 90% വരെ കിഴിവ് ലഭിക്കും. ഫ്ലിപ്പ്കാർട്ട് ബ്രാൻഡുകൾക്കും 90% വരെ കിഴിവ് നൽകും.
മറക്കരുത് ഈ സമയം
ധമാക ഡീലുകൾ പ്രകാരം ഫ്ലിപ്പ്കാർട്ട്, മൊബൈൽ, ടിവി, ഇലക്‌ട്രോണിക്‌സ് എന്നിവ രാത്രി 12 മണി, രാവിലെ 8, വൈകുന്നേരം 4 മണി എന്നിങ്ങനെയുള്ള സമയങ്ങളിൽ ബുക്ക് ചെയ്താൽ അധിക കിഴിവുകളും നൽകും. രാത്രി 12 മുതൽ വെളുപ്പിനെ 2 വരെയുള്ള തിരക്കുള്ള സമയങ്ങളിലും ഫ്ലിപ്കാർട്ട് ഡിസ്കൗണ്ട് നൽകും.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications